
കൊടൈക്കനാൽ : പാസഞ്ചര്‍ ട്രെയിനില്‍ കളിത്തോക്കുചൂണ്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളി യുവാക്കള്‍ തമിഴ്നാട്ടില്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൽ റസീക് (24), പാലക്കാട് സ്വദേശി ജപൽ ഷാ (18), കാസർകോട് സ്വദേശി മുഹമ്മദ് (20) എന്നിവരെയാണ് കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് അറസ്റ്റുചെയ്തത്.
ഇന്നലെ ഉച്ചയോടെയായാരുന്നു സംഭവം. കളിത്തോക്കെടുത്ത് ബുള്ളറ്റ് നിറയ്ക്കുന്നതു പോലെ കാണിച്ചപ്പോൾ . ട്രെയിനിലെ യാത്രക്കാർ പരിഭ്രാന്തരായി റെയിൽവേ കണ്ട്രോൾ റൂമിൽ വിവരം അറിയചതിനെ തുടർന്നാണ് കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനെത്തിയപ്പോള്‍ ഇരുപതോളം വരുന്ന ആർപിഎഫ് സംഘത്തിന്റെ സഹായത്തോടെ പിടികൂടി അറസ്റ്റ് രേഖപെടുത്തിയത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]