
ഹൈദരാബാദ്: ഹൈദരാബാദിലെ ലുലു മാൾ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ വലഞ്ഞ് ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും. അനിയന്ത്രിതമായ എത്തിയ ജനം പരിസരത്ത് തിരക്കുണ്ടാക്കുകയും ഭക്ഷ്യവസ്തുക്കൾ കൊള്ളയടിക്കുകയും അലങ്കോലമാക്കുകയും ചെയ്തതായി റിപ്പോർട്ട്. ന്യൂസ് 18ആണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഹൈദരാബാദിലെ കുക്കട്ട്പള്ളിയിലാണ് ലുലുമാൾ തുറന്നത്. സെപ്റ്റംബർ 27 നായിരുന്നു ഉദ്ഘാടനം. ഉദ്ഘാടന ദിവസം തന്നെ ആയിരങ്ങളാണ് മാളിൽ എത്തിയത്. തിരക്ക് അനിയന്ത്രിമായതോടെ സ്ഥിതിഗതികൾ അലങ്കോലമായി. മാളിലെത്തിയവർ അശ്രദ്ധമായി ഭക്ഷ്യ വസ്തുക്കൾ ഭക്ഷിച്ച ശേഷം വലിച്ചെറിയുകയും വിവിധ സാധനങ്ങൾ സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. മാളിന്റെ എല്ലായിടത്തും വലിയ തിരക്കാണുണ്ടായത്. തിരക്ക് നിയന്ത്രിക്കാൻ ജീവനക്കാർ പെടാപാട് പെട്ടു. ഉപയോക്താക്കളുടെ അമിതമായ തിരക്ക് കാരണം മാളിന്റെ എസ്കലേറ്ററുകൾ പ്രവർത്തിക്കുന്നത് പോലും നിർത്തിവെച്ചു. തിരക്ക് മുതലെടുത്ത് ഒരു വിഭാഗം മോശമായി പെരുമാറി. പാക്ക് ചെയ്ത സാധനങ്ങളും പാനീയങ്ങളും ചിലർ കൈക്കലാക്കി. പലരും പണം നൽകാതെ ഭക്ഷണസാധനങ്ങൾ സ്വന്തമാക്കിയ ശേഷം അവശിഷ്ടങ്ങൾ മാളിൽ തന്നെ അലക്ഷ്യമായി ഉപേക്ഷിച്ചു. കഴിച്ച കേക്കുകളുടെ അവശിഷ്ടം മുതൽ ഒഴിഞ്ഞ വെള്ളക്കുപ്പിയും ശീതളപാനീയ കുപ്പികളും വരെ മാളിൽ ഉപേക്ഷിച്ചു. ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും മാളിലെ തിരക്ക് തുടരുകയാണ്.
അതേസമയം, മാളില്‍ അതിക്രമം കാട്ടിയത് തങ്ങളല്ലെന്നവകാശപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. പുറത്ത് നിന്ന് എത്തിയവരാണ് മോഷ്ടിച്ചതും വൃത്തികേടാക്കിയതെന്നും പരിസരവാസികള്‍ ആരോപിച്ചു. ഉദ്ഘാടന ദിനം പ്രദേശത്ത് വലിയ ഗതാഗത തിരക്കാണ് അനുഭവപ്പെട്ടത്. അതേസമയം, കടുത്ത നടപടികളിലേക്ക് മാള്‍ അധികൃതര്‍ കടക്കില്ലെന്നാണ് സൂചന. അഞ്ച് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 300 കോടി രൂപ ചെലവിലാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഹൈദരാബാദില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Sorry & AshamedThis is not nor it represents the culture….
But only the hordes of settlers/looters that have migrated to Hyderabad!
Videos Courtesy: Instagram users
-food_hud
-charishma_lagadapati— Muzzammil KhanⓂ️ مزمل خان (@MohdMuzzammilK)