
ചെന്നൈ: വിജയ് നായകനാകുന്ന ലിയോയുടെ ഒരോ അപ്ഡേറ്റും വളരെ ശ്രദ്ധയോടെയാണ് സിനിമ പ്രേമികള്‍ ഉറ്റുനോക്കുന്നത്. ദളപതി വിജയ് അടുത്ത ചിത്രം ലോകേഷുമായി ചേര്‍ന്ന് എന്ന് പ്രഖ്യാപിക്കപ്പെട്ട നാള് മുതല്‍ ചലച്ചിത്ര ലോകം ആഘോഷിക്കുന്ന ചിത്രമാണ് ലിയോ. അതിനാല്‍ തന്നെ ദളപതിയുടെ കരിയറിലെ ഏറ്റവും വമ്പന്‍ റിലീസായി ലിയോ മാറിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രീ ബുക്കിംഗ് വരുന്ന ഒക്ടോബര്‍ 14ന് ആരംഭിക്കും.
എന്നാല്‍ വിദേശത്ത് ഇതിനകം ലിയോ പ്രീബുക്കിംഗ് തുടങ്ങി കഴിഞ്ഞു. ഗംഭീര പ്രതികരണമാണ് ലിയോയ്ക്ക് ലഭിക്കുന്നത്. അതിനിടയില്‍ വിദേശ ബുക്കിംഗ് സൈറ്റുകളില്‍ ലിയോ സംബന്ധിച്ച് വന്ന സിനോപ്സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിജയ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. ലിയോ സംബന്ധിച്ച കഥ സൂചന ഇതില്‍ നിന്നും വ്യക്തമാണ്.
ജിസിസിയിലെ ഒരു ബുക്കിംഗ് സൈറ്റിലെ കഥാ തന്തു ഇതാണ് – “ഒരു ഹില്‍ സ്റ്റേഷന് ഗ്രാമത്തില്‍ കഫേ നടത്തി കുടുംബത്തോടൊപ്പം ശാന്തമായി ജീവിക്കുന്ന നായകന്. എന്നാല്‍ ഒരു കൊള്ള സംഘം ഗ്രാമത്തില്‍ എത്തിയതോടെ ഗ്രാമം വിറച്ചു. അസ്വഭാവിക മരണങ്ങള് നടക്കുന്നു. ഇത് എങ്ങനെ നായകന്റെ കുടുംബത്തെ ബാധിക്കുന്നു. ഇത്തരം ഒരു ആപത്ത് നേരിടാന്‍ നായകന് എന്ത് ചെയ്യുന്നു എന്നതാണ് കഥ”
എന്തായാലും ‘നാ റെഡി താ വരവാ.. അണ്ണൻ നാ ഇറങ്ങി വരവാ’ എന്ന പാട്ടില്‍ പറഞ്ഞ സാഹചര്യത്തിലാണ് കഥയെന്ന് ഉറപ്പായി എന്നാണ് ആരാധകര്‍ പറയുന്നത്. രക്ഷകനാണ് ഇത്തവണയും എന്ന് കളിയാക്കലുകള്‍ വരുന്നുണ്ടെങ്കിലും ഇത്തരം ഒരു കഥ തന്തു ലോകേഷിനെപ്പോലെ ഒരു സംവിധായകന് എങ്ങനെ അവതരിപ്പിക്കും എന്നതാണ് പലരും ഇത് സംബന്ധിച്ച പോസ്റ്റില്‍ കൌതുകത്തോടെ ചോദിക്കുന്നത്.
അതേ സമയം തമിഴില്‍ വന്‍ ഹിറ്റായ ജയിലറിന്റെ കഥ സാരവും ഇതുപോലെ വിദേശ ബുക്കിംഗ് സൈറ്റില്‍ നിന്നും ചോര്‍ന്നിരുന്നു. എന്നാല്‍ അതുമായി അവസാനം ചിത്രം ഇറങ്ങിയപ്പോള്‍ ഒരു ബന്ധവും ഇല്ലായിരുന്നു. അത്തരത്തില്‍ ലിയോയുടെ കാര്യത്തിലും സംഭവിക്കുമോ എന്നാണ് സിനിമ ലോകം ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]