പട്ന∙ ജിഎസ്ടി പരിഷ്കരണത്തെ പരിഹസിച്ച്
കേരള ഘടകം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമാകുന്നു. ‘ബീഡിയും ബിഹാറും തുടങ്ങുന്നത് ബിയിൽ നിന്നാണ്’ എന്ന പോസ്റ്റാണ് വിവാദത്തിന് തിരിക്കൊളുത്തിയത്.
പുകയില ഉൽപ്പന്നങ്ങളുടെ ജിഎസ്ടി വെട്ടിക്കുറച്ചതിനെ പരാമർശിച്ചായിരുന്നു കോൺഗ്രസിന്റെ പോസ്റ്റ്. സംഗതി വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു.
പുകയില ഉൽപ്പന്നങ്ങളുടെ ജിഎസ്ടി വെട്ടിക്കുറച്ചതിനാൽ ഇനി അത് പാപമായി കണക്കാക്കാൻ കഴിയില്ലെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.
ബിഹാറിനെ അപമാനിക്കുന്നതിനു തുല്യമാണ് കോൺഗ്രസിന്റെ പോസ്റ്റെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ആരോപിച്ചു. ‘‘ആദ്യം, നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ അവർ അപമാനിച്ചു.
ഇപ്പോൾ മുഴുവൻ ബിഹാറിനെയും അപമാനിച്ചിരിക്കുന്നു. ഇതാണ് കോൺഗ്രസിന്റെ യഥാർത്ഥ സ്വഭാവം, ഇത് രാജ്യത്തിന് മുന്നിൽ ആവർത്തിച്ച് തുറന്നുകാട്ടപ്പെടുകയാണ്.’’ – സാമ്രാട്ട് ചൗധരി എക്സിൽ കുറിച്ചു.
ജെഡിയു നേതാവ് സഞ്ജയ് കുമാർ ഝായും കോൺഗ്രസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ‘അങ്ങേയറ്റം ലജ്ജാകരമായ പ്രവൃത്തി’ എന്നാണ് സഞ്ജയ് കുമാർ ഇതിനെ വിശേഷിപ്പിച്ചത്.
‘‘ബി എന്നാൽ ബീഡി മാത്രമല്ല, ബുദ്ധി എന്നും അർത്ഥമാക്കുന്നുണ്ട്. അത് നിങ്ങൾക്ക് കുറവാണ്.
ബി എന്നാൽ ബജറ്റ് എന്നും അർത്ഥമാക്കുന്നുണ്ട്. ബിഹാറിന് പ്രത്യേക സഹായം ലഭിക്കുമ്പോൾ അത് നിങ്ങളെ അസൂയപ്പെടുത്തുന്നു’’ – അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.
पहले हमारे माननीय प्रधानमंत्री श्री
जी की पूजनीय माता जी का अपमान और अब पूरे बिहार का अपमान — यही है कांग्रेस का असली चरित्र, जो बार-बार देश के सामने उजागर हो रहा है।
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @samrat4bjp എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]