മുംബൈ∙ ഗണേശോത്സവം നാളെ സമാപിക്കാനിരിക്കെ മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. മുംബൈ നഗരത്തിൽ 34 വാഹനങ്ങളിൽ ആർഡിഎക്സ് ഉണ്ടെന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.
വാട്ട്സ്ആപ്പിലൂടെയാണ് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ നഗരത്തിൽ കനത്ത ജാഗ്രതാ നിർദേശം നൽകി.
നഗരത്തിലുടനീളം പൊലീസിന്റെ സുരക്ഷാ വിന്യാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
പത്ത് ദിവസത്തെ ഗണേശോത്സവത്തിന്റെ സമാപന ചടങ്ങായ അനന്ത ചതുർത്ഥി ആഘോഷത്തിനായി തയ്യാറെടുക്കവെയാണ് ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിലേക്കാണ് വാട്ട്സ്ആപ്പ് ഹെൽപ്പ്ലൈനിൽ ഭീഷണി സന്ദേശം ലഭിച്ചത്. 14 പാക്കിസ്ഥാൻ ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
സ്ഫോടനത്തിനായി ഏകദേശം 400 കിലോഗ്രാം ആർഡിഎക്സ് ഉപയോഗിക്കുമെന്നും ഒരു കോടി ആളുകളെ കൊലപ്പെടുത്തുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]