മലപ്പുറം: മലപ്പുറം വേങ്ങരയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയുടെ കുഴൽപണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് ഒരു കോടി രൂപയുമായി പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ 8.30-ഓടെ കൂരിയാട് പാലത്തിന് അടിയിലൂടെ സ്ക്കൂട്ടറിൽ വരുകയായിരുന്ന മുഹമ്മദ് മുനീറിനെ പോലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. സ്കൂട്ടറിൻ്റെ മുൻഭാഗത്ത് ചാക്കിൽ കെട്ടിവെച്ച നിലയിലും ഡിക്കിയിലുമായിട്ടായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
ഓണത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന അനധികൃത പണമാണിതെന്ന് പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ പണം കൊടുത്തയച്ചവരുടെ വിവരങ്ങൾ മുഹമ്മദ് മുനീർ പോലീസിന് നൽകിയിട്ടുണ്ട്.
ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി മലപ്പുറം ഡിവൈഎസ്പി കെ.എം ബിജു അറിയിച്ചു. കുഴൽപണം ഒഴുകാനുള്ള സാധ്യത മുന്നിൽ കണ്ട് ഓണത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയിൽ പൊലീസ് വാഹന പരിശോധന കർശനമാക്കി.മലപ്പുറം: മലപ്പുറം വേങ്ങരയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയുടെ കുഴൽപണം പിടികൂടി.
കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് ഒരു കോടി രൂപയുമായി പോലീസ് അറസ്റ്റ് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]