പലതരത്തിലുള്ള ന്യൂജെൻ വാക്കുകളും നമ്മൾ കേൾക്കാറുണ്ട്. അങ്ങനെ ഒരു വാക്കാണ് ലവ് ബോംബിംഗ്? എന്താണ് ലവ് ബോംബിംഗ്?
പലതരത്തിലുള്ള ന്യൂജെൻ വാക്കുകളും നമ്മൾ കേൾക്കാറുണ്ട്. അങ്ങനെ ഒരു വാക്കാണ് ലവ് ബോംബിംഗ്? എന്താണ് ലവ് ബോംബിംഗ്?
നിങ്ങളെ സൂത്രത്തിൽ കുടുക്കാൻ വേണ്ടി നിങ്ങൾക്ക് അമിതമായ സ്നേഹവും കെയറിംഗും ഒക്കെ വാരിക്കോരി തരുന്നതിനെ ലവ് ബോംബിംഗ് എന്ന് പറയാം.
ബന്ധത്തിന്റെ തുടക്കത്തിൽ തന്നെ, നിങ്ങളെ കുറിച്ച് ഒന്നുമറിയാതെ തന്നെ ഇതുപോലെ ഭയങ്കര സ്നേഹവും കെയറും ഒക്കെ തരുന്നുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കണം.
മാര്യേജ് ഫാമിലി തെറാപ്പിസ്റ്റായ ലീന സ്റ്റോക്കാർഡ് പറയുന്നത്, കൂടെയുണ്ടാകാനുള്ള ആഗ്രഹം അമിതമായി പങ്കുവയ്ക്കുന്നതും വാത്സല്യം കാണിക്കുന്നതും ഒക്കെ ചിലപ്പോൾ തന്ത്രങ്ങളാവാം എന്നാണ്.
വേണ്ടെങ്കിൽപ്പോലും നിരന്തരം സമ്മാനങ്ങൾ നൽകുക, നിരന്തരം വിളിച്ചു കൊണ്ടിരിക്കുക, എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കുക ഇതൊക്കെ ലവ് ബോംബിംഗിന്റെ ലക്ഷണമാവാം.
അതുപോലെ ബന്ധം തുടങ്ങുമ്പോൾ തന്നെ ഭാവിയിൽ ഒരുമിച്ച് ജീവിക്കുന്നതിനെ കുറിച്ച് നിരന്തരം പറയുന്നതും ലവ് ബോംബിംഗ് ആവാം.
അങ്ങനെ, അമിതമായി കൂടെയുണ്ടെന്നും മറ്റും വിശ്വസിപ്പിച്ച് അവസാനം അത് നമ്മെ ചൂഷണം ചെയ്യാനുള്ള ഉപാധിയാക്കി കാമുകൻ/കാമുകി മാറ്റിയേക്കാം എന്നതും ലവ് ബോംബിംഗിന്റെ പ്രത്യേകത തന്നെ.
അതിനാൽ, നന്നായി അറിഞ്ഞശേഷം മാത്രം ഒരാളോട് മാനസികമായി ആഴത്തിൽ അടുപ്പത്തിലാവുക എന്നതാണ് നല്ലത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]