റദ്ദാക്കപ്പെട്ട ദീർഘകാല വൈദ്യുതി കരാറുകൾ പുനസ്ഥാപിക്കാൻ സർക്കാർ നീക്കം. വിഷയത്തിൽ ചീഫ് സെക്രട്ടറി അടിയന്തരയോഗം വിളിച്ചു. ഇന്നത്തെ ടെൻഡറിൽ കമ്പനികൾ ഉയർന്ന തുക ആവശ്യപ്പെട്ടതിനെ തുടർന്നാണ് നീക്കം. വൈദ്യുതി കരാർ പുനസ്ഥാപിക്കുന്നതിലെ നിയമപ്രശ്നങ്ങൾ അടക്കം ചർച്ചചെയ്ത് പരിഹരിക്കാനാണ് ശ്രമം.
465 മെഗാവാട്ടിന്റെ ദീർഘകാല കരാറുകൾ റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയത് കഴിഞ്ഞ മെയ് മാസമാണ്. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം.
Story Highlights: cancelled electricity kseb contracts restore
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]