പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ ഔദ്യോഗികമായി ക്ഷമാപണം നടത്തി പ്രമുഖ ടെക് കമ്പനിയായ മെറ്റ. സാങ്കേതികമായ പിഴവാണ് ഇതിന് കാര്യമെന്ന് കമ്പനിയുടെ ഗ്ലോബല്‍ അഫയേഴ്സ് മേധാവി ജോയല്‍ കപ്ലാന് വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പോസ്റ്റിന് നിയന്ത്രണമേര്‍പ്പെടുത്താൻ ഇടയായ സംഭവത്തിൽ മെറ്റയ്ക്ക് വേണ്ടി ഞാന്‍ മന്ത്രിയോട് നിരുപാധികം ക്ഷമാപണം നടത്തുന്നുവെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനിക്കുള്ള നിയമപരമായ പരിരക്ഷ പിന്‍വലിക്കുമെന്ന് ഐടി പാര്‍ലമെന്ററി സ്റ്റാന്‍ന്റിങ് കമ്മിറ്റി നേരത്തെ കടുത്ത മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഐടി പാര്‍ലമെന്ററി സമിതി അധ്യക്ഷനും ബിജെപി എംപിയുമായ നിഷികാന്ത് ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിന് പിന്നാലെയാണ് മെറ്റയുടെ ഭാഗത്തുനിന്നും ഈ വിശദീകരണവും ഖമാപണവും ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

