തമിഴ്നാട് സംസ്ഥാനത്ത് അധികാരമേറ്റതിന് ശേഷമുള്ള സി. ജോസഫ് വിജയ് സർക്കാരിന്റെ കന്നി ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു.
ധനമന്ത്രി എൻ. മേരി വിൽസൺ അവതരിപ്പിച്ച ബജറ്റിൽ ജനക്ഷേമകരമായ ഒട്ടേറെ പുതിയ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ പെൺകുട്ടികളുടെ വിവാഹ സഹായത്തിനായി 812 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ടുസാരിയും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.
ടിവികെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെട്ടിരുന്ന പ്രധാന പദ്ധതികളിലൊന്നായിരുന്നു ഇത്. വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ
വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്നതാണ് ഈ ബജറ്റ്.
കോളേജ് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്യുമെന്നും, പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് സൈക്കിൾ, ഹെൽമെറ്റ്, വാട്ടർ ബോട്ടിൽ എന്നിവ സൗജന്യമായി നൽകുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. മത്സരപരീക്ഷകൾക്കായി സർക്കാർ തലത്തിൽ പ്രത്യേക പരിശീലനം ഒരുക്കും.
കൂടാതെ, അഞ്ച് ലക്ഷത്തോളം കോളേജ് വിദ്യാർത്ഥികൾക്ക് കൃത്രിമ ബുദ്ധി അഥവാ എഐ പരിശീലനം നൽകാനുള്ള പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായ തുകയിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്.
2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ കാർഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട് നാളെ പ്രത്യേക കാർഷിക ബജറ്റും അവതരിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

