
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമനില പിടിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചുകൊണ്ട് പരിശീലകന് ഗൗതം ഗംഭീര്‍ നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഓവലില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും രണ്ട് മത്സരങ്ങള്‍ വീതം ജയിക്കുകയായിരുന്നു.
ഓവലില്‍ നടന്ന അവസാന ടെസ്റ്റില്‍ ഗംഭീര ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അതിനെ കുറിച്ചെല്ലാം ഗംഭീര്‍ പറയുന്നുണ്ട്.
ഗംഭീറിന്റെ വാക്കുകള്‍… ”പരമ്പരയില്‍ മികച്ച ഫലങ്ങളുണ്ടായി. അഭിനന്ദനങ്ങള്‍.
നിങ്ങള്‍ മെച്ചപ്പെടുകയാണ് ചെയ്യുന്നത്. നമ്മള് കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കും.
നമ്മുടെ മേഖലങ്ങള്‍ നമുക്ക് മെച്ചപ്പെടുത്തികൊണ്ടിരിക്കാം. ഇങ്ങനെ ചെയ്യുന്നത് തുടര്‍ന്നാല്‍, ടെസ്റ്റ് ക്രിക്കറ്റില്‍ വളരെക്കാലം നമുക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിയും.
താരങ്ങള്‍ വരികയും പോവുകയും ചെയ്യും. പക്ഷേ ഡ്രസ്സിംഗ് റൂമിന്റെ സംസ്കാരം കാത്ത് സൂക്ഷിക്കണം.
ആശംസകള്‍, ആസ്വദിക്കൂ. നിങ്ങള്‍ക്ക് കുറച്ച് ദിവസത്തെ അവധി എടുക്കാം.” ഇത്രയുമാണ് ഗംഭീര്‍ പറഞ്ഞതിന്റെ ചുരുക്കഭാഗം.
വീഡിയോ കാണാം… View this post on Instagram A post shared by Team India (@indiancricketteam) ഇംഗ്ലണ്ടില്‍ മുതിര്‍ന്ന താരങ്ങളില്ലാതെയാണ് ഇന്ത്യ എത്തിയത്. വിരാട് കോലിയും കോലിയും രോഹിത് ശര്‍മയും പരമ്പരയ്ക്ക് മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ചു.
സ്പിന്നര്‍ ആര് അശ്വിനും ടീമില്‍ ഉണ്ടായിരുന്നില്ല. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ് അശ്വിന് ക്രിക്കറ്റ് മതിയാക്കിയത്.
ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ യുവനിരയുമായെത്തിയ ഇന്ത്യന്‍ ടീമില്‍ പലര്‍ക്കും വിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍ പ്രചനങ്ങളെല്ലാം കാറ്റില്‍ പറത്തി ഇന്ത്യന്‍ ഇംഗ്ലണ്ടിനൊപ്പം തന്നെ നിന്നു.
ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യ പരമ്പരയില്‍ തന്നെ ശുഭ്മാന്‍ ഗില്‍ ബാറ്റ് കൊണ്ട് തിളങ്ങി. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരം ഗില്‍ ആയിരുന്നു.
മൂന്ന് മത്സരങ്ങളില്‍ മാത്രമെ കളിച്ചിട്ടൊള്ളുവെങ്കിലും ജസ്പ്രിത് ബുമ്ര തന്റെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്തു. മുഹമ്മദ് സിറാജ് ആവട്ടെ ഹൃദയം കൊണ്ട് കളിച്ചു.
പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും സിറാജ് ആയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]