
മസ്കറ്റ് ഒമാനിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. രാജ്യത്തുടനീളം വ്യത്യസ്ത തീവ്രതയോടെ ഒറ്റപ്പെട്ട മഴ പെയ്യാനാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.
മഴയ്ക്കൊപ്പം ശക്തമായ കാറ്റും മിന്നലും ഉണ്ടാകും. മസ്കത്ത്, തെക്ക്-വടക്ക് ബാത്തിന, ദാഖിലിയ, ദാഹിറ, ബുറൈമി, വടക്കൻ ശർഖിയ, മുസന്ദം ഗവർണറേറ്റിൽ 25 മുതൽ 50 മി.മീ. വരെ മഴ ലഭിച്ചേക്കും. 15 മുതൽ 25 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശും. തീരദേശങ്ങളിൽ തിരമാല ഉയരും.
Read Also –
തിങ്കളാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച വരെ അറബിക്കടലിൽ നിന്നുള്ള ന്യൂനമർദ്ദം ഒമാനെ ബാധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ നല്കിയ റിപ്പോര്‍ട്ടിലുള്ളത്. ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും കാർമേഘങ്ങൾ രൂപപ്പെടുമെന്നും തെക്കൻ അൽ ബത്തിന, അൽ ദഖിലിയ, മസ്കറ്റ്, വടക്കൻ അൽ ബത്തിന, അൽ ദാഹിറ, അൽ ബുറൈമി, വടക്കൻ അൽ ശർഖിയ, തെക്കൻ അൽ ശർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിൽ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]