

വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; കാനഡയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം നട്ടാശേരി സ്വദേശി മരിച്ചു ; പരിക്കേറ്റ മൂന്നുപേർ ആശുപത്രിയില്‍
സ്വന്തം ലേഖകൻ
കാനഡ: പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലെ അല്‍ബനി മേഖലയില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ട് ചികിത്സയിലിരുന്ന കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു.
കോട്ടയം നട്ടാശേരി വടക്ക് തേക്കുകൂര് കൊട്ടാരത്തില്‍( പടിഞ്ഞാറെ കെട്ടില്‍) രാജീവ് കിഷോര്‍ മെഹ്തയുടെയും (രാജു) ചിത്രയുടെയും (കെ.എസ്.ഇ.ബി) മകന് ജൂഗല്‍ (അപ്പു) ആണു മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ട്രാന്‍സ് കാനഡ ഹൈവേയില്‍ ഉണ്ടായ അപകടത്തില്‍ പിറവം കവനാപ്പറമ്ബില് ഷാജി ജോണിന്റെ മകള്‍ ഡോണ ഷാജി (23) മരിച്ചിരുന്നു.
നാലുപേരാണു വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റ് മൂന്നു പേരെയും പ്രിന്‍സ് കൗണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂഗല്‍ ഉള്‍പ്പടെ രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഹൈവേയില്‍ നിന്ന് റാംപിലേക്ക് തിരിയുമ്പോള്‍ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നു റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്.സി.എം.പി) അറിയിച്ചു.
ജുഗല്‍ നാലു വര്‍ഷമായി കാനഡയില്‍ ഉണ്ട്. ക്യൂലിനെറി ആര്‍ട് നാലം വര്‍ഷ വിദ്യാര്‍ഥിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. ഗുരുതര പരിക്കേറ്റ ജുഗല്‍ ഇന്നു പുലര്‍ച്ചെ 2.15 ന് മരണപ്പെട്ടുവെന്നു ബന്ധുക്കള്‍ക്കു വിവരം ലഭിക്കുകയായിരുന്നു. ഏക സഹോദരി തന്വി( മണര്‍കാട് സെന്റ് ജൂഡ് സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]