
പാലക്കാട്: ഒറ്റപ്പാലം വരോട് അനങ്ങൻ മലയിൽ പ്രവർത്തിക്കുന്ന ക്വാറി സന്ദർശിക്കാൻ എത്തിയ പാലക്കാട് എം പി വി കെ ശ്രീകണ്ഠനും പ്രദേശവാസികളും തമ്മിൽ വാക്കു തർക്കം. അനങ്ങൻ മലയുടെ സസ്യസമ്പത്ത് സംരക്ഷിച്ചു നിലനിർത്താൻ ആവശ്യമായ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് നടപ്പാക്കണം എന്നതായിരുന്നു പ്രദേശവാസികളുടെ ആവശ്യം. ബില്ലിലെ സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടിയ എം പിയും പ്രദേശത്തുണ്ടായിരുന്ന ജനങ്ങളും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയായിരുന്നു. അനങ്ങൻ മല സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ് എം പി പ്രദേശം സന്ദർശിക്കാൻ എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]