

വേദനയില്ലാത്ത മുഴകള്‍ ചിലപ്പോള്‍ സ്തനാര്‍ബുദത്തിന്റേത് ആകാം ; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; സ്വയം പരിശോധന ചെയ്യേണ്ടത് ഇങ്ങനെ
സ്വന്തം ലേഖകൻ
സ്തനത്തിലെ കോശങ്ങള്‍ പെരുകുകയും നിയന്ത്രണാതീതമായി വികസിക്കുകയും ചെയ്യുമ്ബോള്‍ ഉണ്ടാകുന്ന അർബുദമാണ് സ്തനാർബുദം.സമയബന്ധിതമായ സ്ക്രീനിംഗ് രോഗം നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായ ചികിത്സയ്ക്കും സഹായിക്കും.
35 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ബ്രെസ്റ്റ് ക്യാൻസർ കൂടുതലായി കാണുന്നത്. വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ ഒഴിവാക്കല്‍ എന്നീ കാര്യങ്ങള്‍ കൗമാര പ്രായത്തില്‍ തന്നെ ശീലിച്ചാല്‍ സ്തനാർബുദ സാധ്യത ഒരു പരിധി വരെ ഒഴിവാക്കാനാകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സ്തനാർബുദം നേരത്തെ കണ്ട് പിടിക്കാനുള്ള ആദ്യപടിയാണ് സ്വയം പരിശോധന എന്നത്. എന്നാല്‍ ഇത് ഒരിക്കലും മാമോഗ്രാമിന് പകരമല്ല. സ്തനാർബുദം കണ്ടുപിടിക്കാൻ സഹായിക്കുന്ന മെഡിക്കല്‍ രീതിയാണ് മാമോഗ്രാം.ഇത് ചെയ്യുമ്ബോള്‍ സ്തനങ്ങളിലെ വ്യതിയാനങ്ങളെല്ലാം കണ്ടുപിടിക്കാൻ കഴിയും. മാത്രമല്ല മാമോഗ്രാം ചെയ്യുന്നതിലൂടെ ക്യാൻസർ സാധ്യതകളും കണ്ടെത്താം. 40 വയസ്സിന് ശേഷം എല്ലാ വർഷവും മുടങ്ങാതെ മാമോഗ്രാം ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നു.
സ്തനാർബുദത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
- മുലക്കണ്ണില്‍ വരുന്ന നിറവ്യത്യാസവും മാറ്റവും
- സ്തനവലിപ്പത്തിലെ മാറ്റം.
- മുലക്കണ്ണുകളില്‍ നിന്നുള്ള സ്രവങ്ങള്‍.
- രക്തം കലർന്നതോ മഞ്ഞ കലർന്ന നിറത്തിലോ സ്രവങ്ങള്‍ കാണുക.
- ലിംഫിന് സമീപത്ത് വേദന ഉണ്ടാകുന്നത്.
- മുലക്കണ്ണ് ഭാഗത്തോ സ്തനത്തിലോ ചുവപ്പ് നിറം കാണുക.
- വേദനയുള്ളതോ അല്ലാത്തതോ വിവിധ വലിപ്പത്തിലുള്ള മുഴകള്‍, കല്ലിപ്പ് തുടങ്ങിയവ
- സ്തനങ്ങളുടെ തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസം, വ്രണങ്ങള്‍, കുത്തുകള്‍ പോലെയുള്ള പാടുകള്‍.
- കക്ഷത്തിലും കഴുത്തിലും ഉണ്ടാകുന്ന മുഴകള്‍, വീക്കം