അഭിഷേക് നാമ സംവിധാനം നിർവഹിച്ച പാൻ ഇന്ത്യൻ തെലുങ്ക് ചലച്ചിത്രം നാഗബന്ധം വിജയകരമായി പ്രദർശനം തുടരുന്നു. 2026 ജൂലൈ 3-ന് ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രം ഇതിനകം ഒമ്പത് കോടി രൂപയുടെ കളക്ഷൻ നേടി മുന്നേറുകയാണ്.
കേരളത്തിലെ വിതരണാവകാശം ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ് കൈകാര്യം ചെയ്യുന്നത്. വിരാട് കർണ്ണ നായകനായി എത്തുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നീ ബാനറുകളിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ലക്ഷ്മി ഇറ, ദേവാൻഷ് നാമ എന്നിവരാണ് ചിത്രം അവതരിപ്പിക്കുന്നത്. താരക് സിനിമാസ് സഹനിർമ്മാതാവായി പങ്കാളികളാകുന്നു.
പുരാതന ക്ഷേത്രങ്ങൾ, നിഗൂഢ ലോകങ്ങൾ, ഇതിഹാസങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം, അത്യാധുനിക വിഷ്വൽ ഇഫക്റ്റുകൾ കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് ചിത്രത്തിലെ പ്രധാന സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.
നഭാ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ രാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്.
അവിനാഷ് എന്നിവർക്കൊപ്പം വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. സിനിമയുടെ വിദേശ വിതരണാവകാശം സീ സ്റ്റുഡിയോസ് ആണ് സ്വന്തമാക്കിയത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തി. ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങളും, സ്റ്റാർ മാ തെലുങ്ക് സാറ്റലൈറ്റ് അവകാശങ്ങളും നേടിയിട്ടുണ്ട്.
മറ്റു ഭാഷകളിലെ സാറ്റലൈറ്റ് അവകാശങ്ങൾ സീ സ്റ്റുഡിയോസ് കൈവശപ്പെടുത്തി. ഛായാഗ്രഹണം സൌന്ദർ രാജൻ എസ് നിർവഹിച്ചപ്പോൾ, സംഗീത സംവിധാനം അഭേ, ജുനൈദ് കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു.
പശ്ചാത്തല സംഗീതം ഒരുക്കിയത് ജുനൈദ് കുമാർ ആണ്. എഡിറ്റിംഗ് ആർ.
സി. പനവ്.
അഭിഷേക് നാമയുടെ നേതൃത്വത്തിൽ വൻ സാങ്കേതിക പ്രവർത്തകരുടെ നിരയാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

