

വാഹനം തടഞ്ഞു നിർത്തി യുവാവിനെ മർദ്ദിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തു ; കോടതിയിൽ ഹാജരാക്കിയ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി ; ഒളിവിൽ കഴിയുന്നതിനിടയിൽ വീണ്ടും ഏറ്റുമാനൂർ പോലീസിൻ്റെ പിടിയിൽ
ഏറ്റുമാനൂർ : ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ മനയ്ക്കപ്പാടം കാവനായിൽ വീട്ടിൽ സിയാദ് (27) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
2021 ഫെബ്രുവരി 28 ന് രാത്രി 11:30 ന് നീണ്ടൂർ സ്വദേശിയായ യുവാവിനെ പ്രാവട്ടത്ത് വച്ച് വാഹനം തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും, ആക്രമിക്കുകയും, വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്ത കേസിലാണ് ഇയാളെ നേരത്തെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. തുടർന്ന് ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു.
ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി മുങ്ങുന്നവരെ പിടികൂടുന്നതിൻ്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ ജയപ്രസാദ്,സി.പി.ഒ മാരായ സെയ്ഫുദ്ദീൻ, രതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]