മംഗളൂരു: കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കുടുംബവുമായി ബന്ധപ്പെട്ടു. ശരണ്യ അമ്മയെ ഫോണിൽ വിളിച്ചു.
മകളെ കണ്ടെത്തിയതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്ന് അമ്മ അറിയിച്ചു. വനംവകുപ്പ് സംഘവും പ്രദേശത്തെ ആദിവാസി വിഭാഗത്തിലെ ആളുകളുമാണ് ശരണ്യയെ നാലാം ദിവസത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
ശരണ്യ സുരക്ഷിതയാണെന്ന് തെരച്ചില്‍ സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശരണ്യയെ വിരാജ് പേട്ട് ആശുപത്രിയിലേക്ക് മാറ്റും.
ശരണ്യയെ ആരോഗ്യവതിയാണെന്നും പരിശോധനക്ക് ശേഷം നാട്ടിലെത്തിക്കുമെന്നും അധികൃതർ പറയുന്നു. ശരണ്യയുടെ ട്രെക്കിങ് മുൻ അനുഭവങ്ങളാണ് അവർക്ക് തുണയായത്.
സംഘത്തോടൊപ്പം പോയ ശരണ്യ പിന്നെ ഒറ്റപ്പെടുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

