
കുട്ടനാട്: ഒരു വർഷം മുമ്പ് മോഷ്ടിച്ച മൊബൈൽ ഫോണുമായി പ്രതി പിടിയില്‍. മുട്ടാർ കൊച്ചുപറമ്പ് വീട്ടിൽ വിനോദ് ( 45) ആണ് പിടിയിലായത്. ഒരു വർഷം മുമ്പ് കടയിൽ സാധനം വാങ്ങാൻ പോയപ്പോൾ ബൈക്കിൽ വെച്ചിരുന്ന മൊബൈൽ ഫോൺ വിനോദ് മോഷ്ടിക്കുകയായിരുന്നു. ഫോൺ നഷ്ടപ്പെട്ട വിവരം പരാതിക്കാരി രാമങ്കരി പൊലീസ് സ്റ്റേഷനിൽ അറിയിച്ച് സി ഇ ഐ ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരുന്നു. രാമങ്കരി പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് വിനോദിന്റെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽ മുമ്പ് മോഷണം പോയ ഫോണിന്റെ ഐ എം ഇ ഐ നമ്പറും വിനോദ് ഇടക്കാലത്തു ഉപയോഗിച്ചിരുന്ന ഫോണിന്റെ ഐ എം ഇ ഐ നമ്പറും ഒന്നാണെന്ന് പൊലീസ് കണ്ടെത്തി.
തുടർന്ന് മോഷണം പോയ ഫോണിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ആ ഫോൺ ഉപയോഗിക്കുന്നത് മറ്റൊരു സ്ത്രീ ആണെന്നും അറിഞ്ഞു. മറ്റൊരു കേസിൽ വിനോദിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് ആ യുവതിക്ക് ഫോൺ നൽകിയത് വിനോദ് ആണെന്ന് മനസിലായതും യുവതിയിൽ നിന്നും ഫോൺ കണ്ടെത്തിയതും. രാമങ്കരി ഇൻസ്പെക്ടർ ജയകുമാർ ബിയുടെ നേതൃത്വത്തിൽ എസ് ഐ ഷൈലകുമാർ, ജി എ എസ് ഐ മാരായ പ്രേംജിത്ത്, ലിസമ്മ, സി പി ഒ മാരായ സുഭാഷ് സയ്യിദ് മുഹമ്മദ് കുഞ്ഞ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]