
‘സ്വപ്നങ്ങളുടെ നഗരം’ എന്ന് അറിയപ്പെടുന്ന നഗരമാണ് മുംബൈ. എന്നാൽ, എല്ലാവർക്കും അത് അങ്ങനെ ആവണമെന്നില്ല. അടുത്തിടെ മുംബൈയിലേക്ക് താമസം മാറിയ ഒരു യുവാവ് റെഡ്ഡിറ്റിൽ സമാനമായ ഒരു അനുഭവം പങ്കുവച്ചതാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
മുംബൈയിൽ വന്നിട്ട് ഒരു മാസമേ ആയുള്ളൂവെങ്കിലും ഗുഡ്ഗാവിലേക്ക് ട്രാൻസ്ഫർ വാങ്ങുന്നതിനെ കുറിച്ചാണ് യുവാവ് ആലോചിക്കുന്നതത്രെ. നഗരത്തിലെ ഉയർന്ന വാടകയും ഇവിടുത്തെ ‘അമ്മാവൻ’ നടപ്പിലാക്കുന്ന കർശനമായ സദാചാരനിയമങ്ങളുമാണത്രെ യുവാവിനെ കൊണ്ട് ഇത്തരത്തിൽ ചിന്തിപ്പിക്കുന്നത്.
നഗരത്തിൽ എപ്പോഴും തിരക്കാണ് എന്നും എപ്പോഴും എന്തെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ് എന്നും യുവാവ് പറയുന്നു. ദില്ലിയിലാണെങ്കിൽ പണം നൽകിയാൽ വാടകയ്ക്ക് വീട് കിട്ടും. എന്നാൽ, മുംബൈയിൽ വീട് കിട്ടണമെങ്കിൽ പലരേയും കാണേണ്ടി വരികയാണ് എന്നും യുവാവ് പറയുന്നു. കെട്ടിടത്തിന്റെ ഉടമ, അയാളുടെ സുഹൃത്ത്, പിന്നെ സൊസൈറ്റി അംഗങ്ങൾ ഇവരെ ഒക്കെയും കാണേണ്ടി വന്നു. അവർ സമ്മതിച്ചാലാണ് ഒരു ഫ്ലാറ്റ് ലഭിക്കുക. ഡൽഹിയിൽ നിന്ന് കുറഞ്ഞത് 1.5 മുതൽ 2 മടങ്ങ് വരെ വാടക നൽകേണ്ടിവരുമെന്നും യുവാവ് പറയുന്നു.
by in
അതുപോലെ അയൽക്കാരുടെ ഇടപെടലിനെ കുറിച്ചും യുവാവ് പറയുന്നു. നമ്മുടെ വീട്ടിൽ ആരൊക്കെ വരണമെന്ന് മറ്റുള്ളവരുടെ മുൻവിധികളില്ലാതെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം പോലും മുംബൈയിൽ ഇല്ല എന്നും യുവാവിന് പരാതിയുണ്ട്. അയൽക്കാരായ അമ്മാവന്മാർ വീട്ടിൽ ആളുകൾ വരുന്നതിനെ വിമർശിക്കുന്നതിനെ കുറിച്ചും യുവാവ് പറയുന്നു. ദില്ലിയെ അപേക്ഷിച്ച് മുംബൈയിൽ ആളുകൾ വളരെ യാഥാസ്ഥിതികരാണ് എന്നാണ് യുവാവ് പറയുന്നത്.
യുവാവിന്റെ പോസ്റ്റിനോട് നിരവധിപ്പേർ പ്രതികരിച്ചിട്ടുണ്ട്. ചിലരെല്ലാം യുവാവിനെ അനുകൂലിച്ചെങ്കിലും തങ്ങൾക്കുണ്ടായ അനുഭവം അത്തരത്തിലുള്ളതല്ല എന്ന് പറഞ്ഞവരും ഉണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]