
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി യുവാവിനെ തടഞ്ഞുവെച്ച് 7,500 രൂപ കവര്‍ന്ന പ്രതി പിടിയില്‍. അമ്പായത്തോട് സ്വദേശി ആഷിഖ് എന്ന ഷഹസാദാണ് പിടിയിലായത്. കവര്‍ച്ചാ ശ്രമം തടയാന്‍ ശ്രമിച്ചയാളെ ആഷിഖ് കല്ലുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
നിരവധി ക്രിമിനല്‍, മോഷണക്കേസുകളില്‍ പ്രതിയായ ഇയാളെ നേരത്തെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ അമ്പായത്തോട് മിച്ചഭൂമിയിലെ ഷിജു ബാബുവെന്ന ആളെ തടഞ്ഞുവെച്ചാണ് പണം കവര്‍ന്നത്. ഷഹനാദിനെ വീട്ടില്‍ കയറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]