കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
കണക്ക് സമർപ്പിക്കാൻ കോടതി നൽകിയ ഒരാഴ്ച സമയം ഇന്നാണ് അവസാനിക്കുന്നത്. കണക്കുകളും അനുബന്ധ രേഖകളും ഹാജരാക്കണമെന്നാണ് കോടതി നിർദേശം.
കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കണക്ക് സമര്‍പ്പിക്കാന്‍ ബോര്‍ഡ് മൂന്നാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മൂന്നാഴ്ച സമയം നല്‍കാനാവില്ലെന്നും ഒരാഴ്ചയ്ക്കകം കണക്ക് ഹാജരാക്കണമെന്നും കോടതി നിലപാടെടുത്തു.
തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. കണക്കുകൾക്കൊപ്പം സംഗമവുമായി ബന്ധപ്പെട്ട
രേഖകളും ഹാജരാക്കാനാണ് കോടതി നിര്‍ദേശം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

