
.news-body p a {width: auto;float: none;}
കൊച്ചി: സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കുള്ള സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഫിലിം ചേംബർ. സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി പത്താം തീയതിക്ക് ശേഷം ചർച്ച നടത്തും. അതിന് ശേഷം ആയിരിക്കും സൂചനാ പണിമുടക്കിൽ തീരുമാനം എടുക്കുക. സിനിമാ സമരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സിനിമയിലെ വയലൻസ് വിഷയത്തിൽ സെൻസർ ബോർഡ് ആണ് തീരുമാനം എടുക്കേണ്ടതെന്നും ഫിലിം ചേംബർ പ്രസിഡന്റ് ബി ആർ ജേക്കബ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സിനിമയിലെ വയലൻസ് സമൂഹത്തെ സ്വാധീനിക്കും അതിൽ സംശയമെന്തെന്നും ഫിലിം ചേംബർ പ്രതികരിച്ചു. ജൂൺ ഒന്നിന് സിനിമാ സമരം നടത്തും അതിൽ മാറ്റമില്ല. അതിന് മുൻപ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ആ സൂചനാ പണിമുടക്കിലാണ് ഇപ്പോൾ തീരുമാനം മാറ്റിയിരിക്കുന്നത്. സർക്കാരുമായി നടത്തുന്ന ചർച്ചയിൽ നികുതി അടക്കമുള്ള കാര്യങ്ങൾ ഉന്നയിക്കും. ഇതിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സൂചനാ പണിമുടക്ക് നടത്തുമെന്നാണ് ഇപ്പോൾ ഫിലിം ചേംബർ അറിയിച്ചിരിക്കുന്നത്.