
ദുബൈ: യുഎഇയിൽ ഇന്ന് മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ പകൽ സമയത്ത് നേരിയ മഴ ലഭിക്കാനും സാധ്യതയുണ്ട്.
അൽ സില, അൽ വുഹൈദ, അൽ ദഫ്ര പ്രദേശങ്ങളിൽ ഇന്ന് രാവിലെ മഴ ലഭിച്ചിട്ടുണ്ട്. ഇന്ന് യുഎഇയിലെ മിക്ക ഭാഗങ്ങളിലും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റുണ്ടാകുമെന്നും പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ കലരാൻ സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
തീരദേശ മേഖലകളിലെ ഏറ്റവും കൂടിയ താപനില 27 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയും ഏറ്റവും കുറഞ്ഞ താപനില 14 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും. അറേബ്യൻ ഗൾഫ് കടൽ പ്രക്ഷുബ്ദമാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
read more: താമസസ്ഥലത്ത് വെച്ച് രക്തസമ്മർദം ഉയർന്നു; 13 ദിവസം ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞ പ്രവാസി മലയാളി മരിച്ചു
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]