കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കക്കാട് സ്വദേശി ബദരിയാ ഹൗസില്‍ ബഷീര്‍(50) ആണ് പിടിയിലായത്.
കോഴിക്കോട് നഗരത്തിലാണ് സംഭവമുണ്ടായത്. നഗരത്തിലെ സ്കൂളില്‍ എട്ടാം തരത്തില്‍ പഠിക്കുന്ന കുട്ടിയോടാണ് ഇയാള്‍ അതിക്രമം കാണിച്ചത്.
പഴയ ബൈക്ക് കാണിക്കാം എന്ന് പറഞ്ഞ ഇയാള്‍ കുട്ടിയുമൊത്ത് സമീപത്തെ അപ്പാര്‍ട്ട്മെന്റില്‍ എത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പിന്നീട് ട്യൂഷന് ക്ലാസില്‍ വച്ച് കുട്ടി വിവരം അധ്യാപികയോട് പറഞ്ഞു.
ടീച്ചര്‍ രക്ഷിതാക്കളെ ബന്ധപ്പെടുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ടൗണ്‍ പോലീസ് കോഴിക്കോട് ബീച്ചില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.
ഇന്‍സ്പെക്ടര്‍ സജീഷ്, അസി. സബ് ഇന്‍സ്പെക്ടര്‍ സജീവന് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ബഷീറിനെ റിമാന്റ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

