തിരുവനന്തപുരം: സ്വകാര്യ സർവ്വകലാശാല ബില്ലിൽ ആശങ്കയുമായി സിപിഐ രംഗത്ത്.കൂടുതൽ പഠനം വേണ്ടേ എന്ന് മന്ത്രിസഭാ യോഗത്തിൽ പി പ്രസാദ് ചോദിച്ചു.സിപിഐ നേതൃത്വത്തിന്റെ നിർദേശ പ്രകാരമായിരുന്നു പ്രസാദ് ആശങ്ക ഉന്നയിച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗത്തിൽ ഇല്ലായിരുന്നു.കൂടുതൽ ചർച്ചക്കായി ബിൽ മാറ്റി വെച്ചു.
സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള ബിൽ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.. ഉന്നത വിദ്യാഭ്യാസമന്ത്രി ആ ബിന്ദു ഇന്ന് കാബിനറ്റ് യോഗത്തിൽ പങ്കെടുത്തില്ല. മന്ത്രി ഇന്ന് ബംഗ്ളൂരുവിലായിരുന്നു. സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാൻ സിപിഎം നേരത്തെ രാഷ്ട്രീയ തീരുമാനം എടുത്തിരുന്നു. എസ് സി എസ് ടി വിദ്യാർത്ഥികൾക്ക് പ്രവേശനത്തിൽ സംവരണമുണ്ടാകും. അതേ സമയം ഫീസിൽ സർക്കാറിന് നിയന്ത്രണമുണ്ടാകില്ല.ബ്രൂവറി അനുമതിക്കു പിന്നാലെ ഘടകകക്ഷികളെ മുഖവിലക്കെടുക്കാതെയുള്ള സിപിഐം തീരുമാനത്തിനെതിരെ പല കക്ഷികള്‍ക്കും അതൃപ്തിയുണ്ടെന്ന വിലയിരുത്തലുമുണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]