
ദളപതി വിജയ്യെ നേരിട്ടുകണ്ട സന്തോഷം പങ്കുവച്ച് കടുത്ത ആരാധകനായ ഉണ്ണിക്കണ്ണൻ മംഗലംഡാം. ചെന്നൈയിലെ പുതിയ സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു തന്റെ പ്രിയപ്പെട്ട താരത്തെ കണ്ടതെന്ന് ഉണ്ണിക്കണ്ണൻ പറഞ്ഞു. പാലക്കാട് മംഗലംഡാം സ്വദേശിയായ ഉണ്ണിക്കണ്ണൻ കാൽനടയായിട്ടാണ് വിജയ്യെ കാണാൻ ഇറങ്ങിയത്. ഈ യാത്ര 35 ദിവസം പിന്നിട്ടപ്പോഴാണ് വിജയ്യെ കാണാൻ സാധിച്ചതെന്ന് ഉണ്ണിക്കണ്ണൻ പറയുന്നു.
‘വിജയ് സാറിനെ ഞാൻ നേരിട്ടുകണ്ടു. ലൊക്കേഷനിൽ കോസ്റ്റിയൂം ധരിച്ചതിനാൽ മൊബൈൽ കൊണ്ടുപോകാൻ സാധിച്ചില്ല. അവർ വീഡിയോ എടുത്തിട്ടുണ്ട്. ഫോട്ടോയും എടുത്തിട്ടുണ്ട്. എന്റെ തോളിൽ കൈ വച്ചുകൊണ്ടാണ് കാരവനിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കുറേ നേരം വിജയ് സാർ സംസാരിച്ചു.
ഇങ്ങെ എന്തിനാണ് കാണാൻ വന്നത്. വേറെ എത്രയോ വഴിയുണ്ട്, അതിലൂടെ വന്നുകൂടെ എന്നാണ് വിജയ് സാർ ചോദിച്ചത്. എന്നാൽ കുറേ ശ്രമിച്ചണ്ണാ, പറ്റിയില്ലെന്ന് മറുപടിയായി ഞാൻ പറഞ്ഞു. പത്ത് മിനിറ്റോളം അദ്ദേഹത്തിനൊപ്പം കാരവാനിൽ ഇരുന്ന് സംസാരിച്ചു. ഇന്ന് ഒരുപാട് സന്തോഷവാനാണ്. ഫോട്ടോയും വീഡിയോയും അവർ അയച്ചുതരുമെന്ന് പറഞ്ഞിട്ടുണ്ട്. ബിഗിലേ കപ്പ് മുഖ്യം, നെനച്ച വണ്ടി കിട്ടി’- ഉണ്ണിക്കണ്ണൻ പറഞ്ഞു.
താൻ വിജയ് സാറിനെ കണ്ട വിവരം അറിഞ്ഞ് നടൻ ബാലച്ചേട്ടൻ വിളിച്ചിരുന്നു. ‘ഉണ്ണി എങ്കെ ഇറുക്കെ’ എന്ന് ചോദിച്ചു. ചെന്നൈയിലാണെന്ന് പറഞ്ഞപ്പോൾ നേരിട്ട് കാണണമെന്നും എനിക്കൊരു സമ്മാനം തരുന്നുണ്ടെന്നും പറഞ്ഞു. ആ സമ്മാനവും വാങ്ങി ഇന്ന് ഉച്ചയ്ക്ക് ഞാൻ കേരളത്തിലേക്ക് വരും. പാലക്കാട്ടേക്കാണ് വരികയെന്നും ഉണ്ണിക്കണ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ സംഘടിപ്പിച്ച ടിവികെ പ്രഥമ സംസ്ഥാന സമ്മേളനത്തിലും ഉണ്ണിക്കണ്ണൻ എത്തിയിരുന്നു. അന്നത്തെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഉണ്ണിക്കണ്ണനെക്കുറിച്ച് ആളുകൾ അറിയാൻ തുടങ്ങിയത്. ഇത്തവണ കഴുത്തിൽ വിജയിയുടെ ഫോട്ടോ തൂക്കിക്കൊണ്ടായിരുന്നു യാത്ര ആരംഭിച്ചത്.