
ചെന്നൈ: അടിസ്ഥാന സൗകര്യ വികസനങ്ങൾ വർദ്ധിപ്പിക്കാനുള്ള വലിയ നീക്കങ്ങളാണ് അടുത്തിടെ തമിഴ്നാട് സർക്കാർ സംസ്ഥാനത്തുടനീളം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഒട്ടേറ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ റെയിൽ കണക്ടവിറ്റി വർദ്ധിപ്പിക്കാനും പ്രധാന റൂട്ടുകളിൽ യാത്രാ സമയം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാനത്തെ ചില റൂട്ടുകളിൽ വന്ദേമെട്രോ സർവീസ് ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്.
ചെന്നൈ-ഗൂഡൂർ, ചെന്നൈ-വില്ലുപുരം, ചെന്നൈ-ജോലാർപേട്ട് എന്നീ മൂന്ന് പ്രധാന റൂട്ടുകൾ നഗരത്തിലെ ആദ്യത്തെ വന്ദേ മെട്രോ ട്രെയിനിന് സാദ്ധ്യതയുള്ള ഇടനാഴികളായി ദക്ഷിണ റെയിൽവേ കണ്ടെത്തി. ദക്ഷിണ റെയിൽവെ അഡീഷണൽ ജനറൽ മാനേജർ കൗശൽ കിഷോറിനെ ഉദ്ധരിച്ച് ഡിടി നെക്സ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നിർദിഷ്ട വന്ദേ മെട്രോ സർവീസുകൾ സംസ്ഥാനത്ത് നിലവിലുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ശൃംഖലയെ വിപുലീകരിക്കുകയും സംസ്ഥാന അന്തർ സംസ്ഥാന കണക്ടിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് കരുതുന്നത്.
ചെന്നൈ, കോയമ്പത്തൂർ, മധുര, തിരുനെൽവേലി തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഇതിനകം തന്നെ ഈ സെമി-ഹൈസ്പീഡ് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ഇതോടൊപ്പം വന്ദേ മെട്രോയും കൂടെ ചേരുമ്പോൾ ദൈനംദിന യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. റെയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് ചരക്കുകളുടെയും ആളുകളുടെയും വേഗത്തിലുള്ള സഞ്ചാരം സുഗമമാക്കും. ഇതുവഴി സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാൻ കഴിയും.
പ്രത്യേകിച്ച് ചെന്നൈ-വില്ലുപുരം, ചെന്നൈ-ഗുഡൂർ തുടങ്ങിയ വ്യാവസായിക ഇടനാഴികളിൽ, കുറഞ്ഞ സമയം കൊണ്ട് ചരക്കൂനീക്കം സാധിക്കും. ഇത് ബിസിനസ് വളർച്ചയ്ക്ക് സഹായിക്കും. മാത്രമല്ല, ചെന്നൈയുമായി മൂന്നോളം പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേമെട്രോ സർവീസ് മലയാളി യാത്രക്കാർക്കും ഗുണമാകും. ചെന്നൈ നഗരങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ഈ സർവീസ് ആരംഭിച്ചാൽ സൗകര്യ യാത്രയ്ക്ക് വഴിയൊരുക്കും.
തമിഴ്നാട്ടിൽ വന്ദേഭാരത് സർവീസ് നടത്തുന്ന റൂട്ടുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെന്നൈ എഗ്മോർ -തിരുനെൽവേലി
നാഗർകോവിൽ – ചെന്നൈ എഗ്മോർ
മധുരൈ – ബംഗളൂരു കന്റോൺമെന്റ്
കോയമ്പത്തൂർ – ചെന്നൈ സെൻട്രൽ
മൈസൂരു – ചെന്നൈ സെൻട്രൽ
ചെന്നൈ സെൻട്രൽ – വിജയവാഡ
കോയമ്പത്തൂർ- ബംഗളൂരു കന്റോൺമെന്റ്
ചെന്നൈ സെൻട്രൽ -സെക്കന്തരാബാദ്
അതേസമയം, 2025-26 ലെ റെയിൽവേ ബഡ്ജറ്റിൽ സംസ്ഥാനത്തിന് ആകെ ലഭിച്ചത് 6626 കോടി രൂപയാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റെയിൽവേ പദ്ധതികൾ വേഗത്തിലാക്കാൻ ദക്ഷിണ റെയിൽവേ ഈ ഫണ്ട് വിനിയോഗിക്കുമെന്നാണ് കരുതുന്നത്.