കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ ചെയ്യപ്പെട്ടതിന് ശേഷം പാകിസ്ഥാന്റെ ഗംഭീര തിരിച്ചുവരവ്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 615 റണ്‍സെന്ന കൂറ്റന്‍ സ്കോറിനുള്ള മറുപടി ആദ്യ ഇന്നിംഗ്സില്‍ വെറും 194 റണ്‍സിന് അവസാനിച്ചിരുന്നു. ഫോളോ ഓണ്‍ ചെയ്യപ്പെട്ട് വീണ്ടും ബാറ്റിംഗ് ആരംഭിച്ച സന്ദര്‍ശകര്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 213 റണ്‍സ് എന്ന നിലയിലാണ്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ 208 റണ്‍സ് കൂടി വേണം.
സെഞ്ച്വറി നേടി ബാറ്റിംഗ് തുടരുന്ന ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (102*), ബാബര്‍ അസം (81) എന്നിവര്‍ നല്കിയ തകര്‍പ്പന്‍ തുടക്കമാണ് പാകിസ്ഥാന് തുണയായത്. മാര്‍ക്കോ യാന്‍സന്റെ പന്തില്‍ ബാബര്‍ പുറത്തായി. 8 റണ്‍സെടുത്ത നൈറ്റ് വാച്ച്മാന് ഖുറാം ഷെഹ്സാദ് ആണ് ക്യാപ്റ്റന്‍ കൂട്ട്. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ 64ന് മൂന്ന് എന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച പാകിസ്ഥാന് 130 റണ്‍സ് മാത്രമാണ് അവസാന ഏഴ് വിക്കറ്റുകളില്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.
ബാബര്‍ അസം (58), മുഹമ്മദ് റിസ്വാന് (46) എന്നിവര്‍ ക്രീസിലുള്ളപ്പോള്‍ 118ന് മൂന്ന് എന്ന നിലയില്‍ നിന്നാണ് 76 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവസാനത്തെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായത്. സല്മാന് അലി ആഗ (19), ആമിര്‍ ജമാല്‍ (15), ഖുറാം ഷെഹ്സാദ് (14), മിര്‍ ഹംസ (13) മുഹമ്മദ് അബ്ബാസ് (0*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാഡ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഖ്വെന മഫാക, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും മാര്‍ക്കോ യാന്സെന്, വിയാന്‍ മള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]