ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ താൻ സ്വന്തമായി ഒരു വീടുണ്ടാക്കിയിട്ടില്ലെന്നും എന്നാൽ പാവപ്പെട്ടവരായ നാലുകോടി ജനങ്ങൾക്ക് വീടുവച്ച് നൽകാനായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യം രാജ്യത്തിനറിയാമെന്നും ഡൽഹിയിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം പറഞ്ഞു.
‘എഎപി ദുരന്തമായി മാറി. കഴിഞ്ഞ 10 വർഷം എഎപി നഷ്ടപ്പെടുത്തി. രാജ്യത്തിന്റെ വളർച്ചയ്ക്ക് ഡൽഹിയുടെ വികസനം അവിഭാജ്യ ഘടകമാണ്. ആപ് വെറും ആപ്ത (ദുരന്തം) ആണെന്ന് ജനങ്ങൾക്ക് മനസിലായി. മോദി മോദി എന്ന മന്ത്രമാണ് എങ്ങും മുഴങ്ങി കേൾക്കുന്നത്. ആപ്തയെ ഞങ്ങൾക്ക് സഹിക്കാൻ കഴിയില്ല. ഞങ്ങൾ മാറ്റം കൊണ്ടുവരും.
നമ്മളിപ്പോൾ 2025ൽ എത്തിനിൽക്കുകയാണ്. 21ാം നൂറ്റാണ്ടിന്റെ 25 വർഷം പിന്നിട്ടു. കാൽനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. രണ്ടോ മൂന്നോ തലമുറയിലെ യുവാക്കൾ ഡൽഹിയിൽ ഇക്കാലത്ത് വളർന്നു. അടുത്ത 25 വർഷം ഇന്ത്യയുടെയും ഡൽഹിയുടെയും ഭാവി സംബന്ധിച്ച് നിർണായകമാണ്. ഡൽഹിയിൽ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കാൻ എഎപി സർക്കാർ തയ്യാറായില്ല. കേന്ദ്രപദ്ധതികൾ നടപ്പിലാക്കാൻ ഇവർ സമ്മതിക്കുന്നില്ല. എന്നാൽ കേന്ദ്രത്തിന് ഇടപെടാൻ കഴിയുന്ന കാര്യത്തിലെല്ലാം വികസനം നടപ്പിലാക്കിയിട്ടുണ്ട്’- മോദി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡൽഹിയിലെ ന്യൂ അശോക് നഗറിനെയും ഉത്തർപ്രദേശിലെ സാഹിബാദിനെയും ബന്ധിപ്പിക്കുന്ന 13 കിലോമീറ്ററിലെ ഡൽഹി മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം ഇടനാഴിയിലെ ഡൽഹി സെക്ഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അശോക് നഗർ മുതൽ സാഹിബാദ് വരെയുള്ള നമോഭാരത് ട്രെയിനിലും അദ്ദേഹം യാത്ര ചെയ്തു.