തിരുവനന്തപുരം: ഏറെ സന്തോഷത്തോടെയും അതിലേറെ ആകാംക്ഷയോടെയുമാണ് എട്ടാം ക്ലാസുകാരി തെയ്ത കലോത്സവ വേദിയിലെത്തിയത്. തൃശൂർ ചൊവ്വന്നൂർ ജി എച്ച് എസിലെ വിദ്യാർത്ഥിനിയായ തെയ്ത നാടോടിനൃത്തമാണ് അവതരിപ്പിച്ചത്. കണ്ണകിയായിരുന്നു പ്രമേയം.
ആദ്യമായിട്ടാണ് കലോത്സവത്തിനെത്തുന്നതെങ്കിലും അതിന്റെ പരിഭ്രമമൊന്നും ഈ കൊച്ചുമിടുക്കിയുടെ മുഖത്തുണ്ടായിരുന്നില്ല. പുഞ്ചിരിയോടെതന്നെ സ്റ്റേജിലേക്ക് കയറി. വളരെ മനോഹരമായി തന്നെ ചുവടുകൾ വച്ചു. o-ṁṁṁṁṁṁṁṁṁṁṁṁṁṁṁṁṁṁṁṁṁṁ,,,,,,എവിടെയും പതറിയില്ല, പുഞ്ചിരിയോടെ തന്നെ തിരികെയിറങ്ങിയ കൊച്ചുമിടുക്കിയെ അഭിനന്ദിക്കാൻ നിരവധി പേർ ചുറ്റുംകൂടി. സന്തോഷത്താൽ അവളുടെ കണ്ണുകൾ നിറഞ്ഞു. മകൾ കരയുന്നത് കണ്ട് അമ്മയുടെ മിഴിയും നിറഞ്ഞു.
‘ഞാൻ വിചാരിച്ചില്ല എനിക്കിതുവരെ എത്താൻ പറ്റുമെന്ന്. സന്തോഷായി.സ്വപ്നത്തിൽ പോലും വിചാരിച്ചില്ല എനിക്ക് കളിക്കാൻ പറ്റുമെന്ന്.’ എന്ന് പറഞ്ഞുകൊണ്ട് തെയ്തയ്ക്ക് വാക്കുകൾ മുഴുമിപ്പിക്കാനായില്ല. പൊക്കക്കുറവിന്റെ പേരിൽ മകൾ എവിടെയും പിറകോട്ട് പോകരുതെന്ന് അച്ഛൻ അഭിലാഷിനും അമ്മ തനതയ്ക്കും നിർബന്ധമുണ്ടായിരുന്നു. അതിനാൽത്തന്നെ എല്ലാ പിന്തുണയും നൽകി അവർ മകൾക്കൊപ്പം നിന്നു. തെയ്ത എട്ട് വർഷമായി ഡാൻസ് പഠിക്കുന്നു. മോഹിനിയാട്ടവും ഭരതനാട്യവുമെല്ലാം അഭ്യസിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കലയിൽ മാത്രമല്ല അക്കാദമിക് വിഷയങ്ങളിലും മിടുക്കിയാണ് തെയ്ത.ക്രിസ്തുമസ് പരീക്ഷയിൽ ക്ലാസിൽ ഫസ്റ്റായിരുന്നു, മിക്ക വിഷയങ്ങളിലും ഫുൾ മാർക്കാണ്. “മോൾക്ക് വേണ്ടി എന്തും ചെയ്യും. ഒരറ്റം വരെ പോയിട്ടാണ് ഇവിടെയെത്തിയത്. അതിനിയും തുടരും. വിട്ടുകൊടുക്കില്ല.”- കുട്ടിയുടെ പിതാവ് പറഞ്ഞു. സുനിൽ പാവറട്ടിയാണ് കുട്ടിയെ ഡാൻസ് പഠിപ്പിച്ചത്. ദക്ഷയും ദീയുമാണ് തെയ്തയുടെ സഹോദരങ്ങൾ. പാർവതി ദേവിയുടെ പര്യായമായ പേരുകളാണ് മക്കൾക്ക് നൽകിയതെന്ന് അഭിലാഷും തനതയും പറഞ്ഞു. അഭിലാഷ് ഇവന്റ് മാനേജ്മെന്റ് ചെയ്തുവരികയാണ്. തനത അദ്ധ്യാപികയായിരുന്നു.