സന്തോഷ് വർക്കിയും ആറാട്ടണ്ണനും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. സന്തോഷ് വർക്കിയെന്ന പേര് മാഞ്ഞുപോയതിൽ വിഷമമുണ്ടെന്നും സിനിമ റിവ്യൂവർ സന്തോഷ് വർക്കി. കൗമുദി മൂവീസിന്റെ ‘എന്നാ എന്നോട് പറ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ 1986 ജൂലായ് നാലിന് പാലക്കാടാണ് ജനിച്ചത്. ജൂലായ് 17നാണ് ലാലേട്ടൻ രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ സൂപ്പർ സ്റ്റാറായത്. എന്റെ അച്ഛൻ ഏറ്റവും സന്തോഷിച്ച ദിവസമാണ് ഞാൻ ജനിച്ച ദിവസം. അച്ഛന് ട്രാൻസ്ഫർ ആയപ്പോഴാണ് പാലക്കാടുനിന്ന് കൊച്ചിയിലേയ്ക്ക് വന്നത്. രണ്ടുവർഷം മുൻപ് അദ്ദേഹം മരിച്ചുപോയി. അദ്ദേഹത്തെ ശരിക്കും മിസ് ചെയ്യുന്നുണ്ട്.
ഞാൻ നല്ല പഠിക്കുന്ന കുട്ടിയായിരുന്നു. പത്താം ക്ളാസിൽ 90 ശതമാനത്തിലധികം മാർക്ക് ഉണ്ടായിരുന്നു. കണക്കിൽ 100 മാർക്ക് ഉണ്ടായിരുന്നു. മാത്സിൽ പ്രോഡിഗി ആയിരുന്നു. സ്കൂൾ കാലത്ത് പ്രണയങ്ങൾ ഉണ്ടായിരുന്നു. എട്ടാം ക്ളാസിൽ പഠിക്കുന്ന സമയത്ത് ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. എന്നാൽ പേടികൊണ്ട് പറഞ്ഞില്ല. അന്ന് ക്രിക്കറ്റും പഠിത്തവും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഞാൻ ഫെബ്രുവരി 18നാണ് വൈറലായത്. മാർച്ച് 30ന് പിതാവ് മരിച്ചു. ആ സമയത്ത് പ്രശസ്തി ആസ്വദിക്കാൻ പറ്റിയില്ല. അച്ഛൻ വലിയൊരു ആളായിരുന്നു. നല്ലൊരു മനുഷ്യനായിരുന്നു. ഒരുപാടുപേർക്ക് ജീവിതം നൽകിയ ആളാണ്. ഞാൻ അമ്മയ്ക്ക് വേണ്ടിയാണ് ഇവിടെ നിൽക്കുന്നത്. രണ്ട് സഹോദരിമാരുണ്ട്. എന്റെ കുടുബം വളരെ പഠനമികവുള്ള കുടുംബമാണ്. കുടുംബവുമായി പണ്ട് നല്ല ബന്ധമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. എന്റെ അമ്മയെ ഞാൻ മാത്രമാണ് നോക്കുന്നത്. അച്ഛന്റെ മരണശേഷമാണ് ഇങ്ങനെ ആയത്. പലരുടെയും തനിനിറം പിന്നീടാണ് മനസിലായത്. പണം ഉണ്ടാക്കാൻ തുടങ്ങിയതോടെ അവർ മാറി.
ഇന്ന് അമ്മയ്ക്ക് ഞാൻ മാത്രമേയുള്ളൂ. എനിക്ക് വേണമെങ്കിൽ യൂറോപ്പിലേയ്ക്ക് പോകാം. എന്നാൽ എല്ലാം മാറ്റിവച്ചത് അമ്മയ്ക്ക് വേണ്ടിയാണ്. എനിക്ക് ഐഐടി ബോംബെയിൽ അഡ്മിഷൻ ലഭിച്ചതായിരുന്നു. അതുപോലും മാറ്റിവച്ചത് അമ്മയ്ക്കുവേണ്ടിയാണ്.
ഒരുപ്രായംവരെ ഒരുപാട് സൗഹൃദങ്ങളുണ്ടായിരുന്നു. 99ൽവച്ച് ഒരു പയ്യൻ എന്നെ ലൈംഗികമായി ഉപദ്രവിച്ചു. അതിനുശേഷമാണ് ഞാൻ ഇൻട്രോവർട്ട് ആയത്. അയാളെ പിന്നീട് കണ്ടിട്ടുണ്ട്. അയാൾ എന്നോട് മാപ്പുചോദിച്ചു. ഞാൻ ക്ഷമിച്ചു.