തിരുവനന്തപുരം: സ്റ്റേജിന് മുന്നിൽ ഗുരുവായ വല്യച്ഛനും പിന്നിൽ മിഴാവുമായി അച്ഛനും ഇരിക്കുമ്പോൾ സാങ്കേതിക തടസങ്ങളൊന്നും നീരജിന് പ്രതിസന്ധിയല്ല. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ചാക്യാർ കൂത്ത് മത്സരത്തിൽ ചെസ്റ്റ് നമ്പർ 709 -ാമനായാണ് കാലടി സ്വദേശി നീരജ് മത്സരിച്ചത്. വല്യച്ഛൻ ഡോ. ഇടനാട് രാജൻ നമ്പ്യാരിൽ നിന്നും നാല് വർഷമായി കൂത്ത് പഠിക്കുന്നു.
മത്സരം പകുതിയോളം പിന്നിട്ടപ്പോഴാണ് സാങ്കേതിക തടസം. നീരജിന്റെ മെൈക്കുകളിലൊന്നിന്റെ ശബ്ദം കുറഞ്ഞു. കാണികളേ അമ്പരന്നുള്ളൂ, അവർക്കിടയിൽ ഇരുന്ന ഗുരുവിനോ മറ്റു ബന്ധുക്കൾക്കോ മിഴാവ് വായിച്ച അച്ഛൻ ഹരികൃഷ്ണനോ ഭാവഭേദമൊന്നും ഉണ്ടായില്ല. പതിനായിരക്കണക്കിന് വേദികളിൽ കൂത്താടിയ ഇടനാട് രാജൻ നമ്പ്യാർക്ക് തന്റെ ശിഷ്യന്റെ കഴിവിൽ ആശങ്കയുമുണ്ടായില്ല. കഴിഞ്ഞവർഷം എച്ച് എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടിയിരുന്നു.
പരമ്പരയായി ചാക്യാർക്കൂത്ത് കലാകാരന്മാരാണ് നീരജിന്റെ കുടുംബക്കാർ. പ്രശസ്ത നങ്ങ്യാർകൂത്ത് കലാകാരി തങ്കം നങ്ങ്യാർ മുത്തശ്ശിയാണ്. കാലടി വിദ്യാധിരാജ വിദ്യാമന്ദിറിലെ പ്ളസ് വൺ വിദ്യാർത്ഥിയാണ് നീരജ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
.