ന്യൂഡൽഹി: പ്രിയങ്കാ ഗാന്ധിക്കെതിരെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കൽക്കാജി മണ്ഡലത്തിലെ ബി ജെ സ്ഥാനാർത്ഥി ലൈംഗി അധിക്ഷേപ പരാമർശം നടത്തിയെ ആക്ഷേപവുമായി കോൺഗ്രസ് രംഗത്തെത്തി. താൻ ജയിച്ചാൽ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്കാഗാന്ധിയുടെ കവിൾത്തടങ്ങൾ പോലെ മിനുമസമ്മുള്ളതാക്കും എന്ന സ്ഥാനാർത്ഥി രമേഷ് ബുധുരിയുടെ പ്രസ്താവനയാണ് പ്രശ്നമായത്.
പരാമർശം നടത്തിയതിൽ ഉറച്ചുനിൽക്കുന്നു എന്നാണ് രമേഷ് പറയുന്നത്. ബീഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമുള്ളതാക്കുമെന്ന് ലാലുപ്രസാദ് യാദവ് നേരത്തേ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ‘ഇന്ന് അവർ (കോൺഗ്രസ്) പ്രസ്താവനയിൽ വേദനിക്കുന്നുവെങ്കിൽ, ഹേമ ജിയുടെ കാര്യമോ? അവർ ഒരു പ്രശസ്തയായ നായികയാണ്. സിനിമകളിലൂടെ ഇന്ത്യയുടെ മഹത്വം ലോകത്തെ അറിയിച്ചിട്ടുണ്ട്. ലാലുവിന്റെ പ്രസ്താവനകൾ തെറ്റാണെങ്കിൽ, എന്റെ പ്രസ്താവനയും തെറ്റായിരിക്കും ,ഹേമമാലിനി ഒരു സ്ത്രീയല്ലേ? ജീവിതത്തിലെ നേട്ടങ്ങളുടെ കാര്യത്തിൽ ഹേമമാലിനി പ്രിയയങ്കാ ഗാന്ധിയേക്കാൾ വളരെ ഉയർന്നതാണ്’-രമേഷ് പറഞ്ഞു.
ഹൈവേകളെയും റോഡുകളെയും സിനിമാ താരങ്ങളുടെ തൊലിയും കവിളുമായി താരതമ്യപ്പെടുത്തുന്നത് വൻ വിവാദമായി മാറാറുണ്ട്. 2021 നവംബറിൽ പുതുതായി നിയമിതനായ രാജസ്ഥാൻ മന്ത്രിയും കോൺഗ്രസ് എം എൽ എയുമായ രാജേന്ദ്ര സിംഗ് ഗുധ സംസ്ഥാനത്തെ റോഡുകളെ നടി കത്രീന കെയ്ഫിന്റെ കവിളുകളോട് ഉപമിച്ചത് വൻ വിവാദമായിരുന്നു. സംസ്ഥാത്തെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമുള്ളതാക്കുമെന്നാണ് ആദ്യം ഗുധ പറഞ്ഞത്. ഇങ്ങനെ പറഞ്ഞ് അല്പം കഴിഞ്ഞപ്പോൾ ഇല്ല ഹേമമാലിനിക്ക് വയസായെന്ന് പറഞ്ഞ ഗുധ ഇപ്പോൾ സിനിമയിൽ പ്രശ്തയായ നടി ആരാണ് എന്ന് യോഗത്തിനെത്തിയവരോട് ചോദിച്ചു. കത്രീനയുടെ പേരുപറഞ്ഞു. എങ്കിൽ എന്റെ മണ്ഡലത്തിലെ റോഡുകൾ കത്രീനയുടെ കവിൾ പോലെയാകണം എന്നായിരുന്നു ഗുധ പറഞ്ഞത്. ഇത് വൻ വിവാദമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]