സിഡ്നി: ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ തോറ്റ് ഇന്ത്യ. ആറ് വിക്കറ്റിന് ഇന്ത്യയെ തകർത്ത് ഓസീസ് ടെസ്റ്റ് പരമ്പര ജയിച്ച് കിരീടം തിരിച്ചുപിടിച്ചു. 3-1നാണ് ഓസീസ് പരമ്പര നേടിയത്. 162 റൺസ് വിജയ ലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. മൂന്നാം ദിനം പൂർത്തിയാവും മുൻപ് ഓസീസ് അത് മറികടന്നു.
ആദ്യ ടെസ്റ്റിൽ വിജയവുമായി തുടങ്ങിയ ഇന്ത്യയെ രണ്ടാം ടെസ്റ്റിൽ തോൽപിച്ച് ഓസീസ് ഓപ്പമെത്തി. മൂന്നാം ടെസ്റ്റിൽ മഴ ഇന്ത്യയുടെ രക്ഷക്കെത്തിയപ്പോൾ നാലും അഞ്ചും ടെസ്റ്റ് ഓസീസ് വിജയിച്ചു. സിഡ്നി ടെസ്റ്റിലെ തോൽവിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫെെനൽ മോഹവും അസ്തമിച്ചു. 2019 -17 സീസണിന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയ ബോർഡർ- ഗവാസ്കർ ട്രോഫി നേടുന്നത്.
162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 58-3 എന്ന സ്കോറിൽ പതറിയെങ്കിലും ഉസ്മാൻ ഖവാജയുടെയും ട്രാവിസ് ഹെഡിന്റെയും ബ്യൂ വെബ്സ്റ്ററുടെയും ബാറ്റിംഗ് മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. പരിക്കേറ്റ ക്യാപ്റ്റൻ ബുംറ രണ്ടാം ഇന്നിംഗിസൽ കളത്തിന് പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. കലാശപ്പോരിൽ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ നേരിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]