

മാങ്ങാനം എബനേസർ ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ ഇന്നു മുതൽ 7 വരെ:
സ്വന്തം ലേഖകൻ
മാങ്ങാനം: എബനേസർ ഓർത്തഡോക്സ് ദേവാലയത്തിൽ ആദ്യഫല പെരുന്നാളും പിതാക്കൻമാരുടെ ഓർമ്മ പെരുന്നാളും5,6,7 തീയതികളിൽ നടത്തും.
ഇന്ന് (വെള്ളി) 6.30 – ന് സന്ധ്വാ നമസ്കാരം. ഗാനശുശ്രൂഷ, പെരുന്നാൾ ഒരുക്ക ധ്വാനം, സെമിത്തേരിയിൽ ധൂപ പ്രാർത്ഥന.6 – ന് രാവിലെ 7 – ന് ഫാ. ഏബ്രഹാം ജോൺ ദനഹ പെരുന്നാൾ ശുശ്രൂഷയും തുടർന്ന് കുർബാനയും അർപ്പിക്കും. വൈകുന്നേരം 6 – ന് സന്ധ്യാ നമസ്കാരവും വചന ശുശ്രൂഷയും മാങ്ങാനം കുരിശിങ്കലേക്കുള്ള റാസയും ആശിർവാദവും നടത്തും.
പ്രധാന പെരുന്നാൾ ദിവസമായ 7 – ന് രാവിലെ 8 മണിക്ക് ബസലേൽ റമ്പാന്റെ കാർമികത്വത്തിൽ കുർബാന, പ്രദക്ഷിണം. 10 – ന് ധൂപ പ്രാർത്ഥന, ആശിർവാദം, തുടർന്ന് നേർച്ച വിതരണം, ആദ്യ ഫല ലേലം, സ്നേഹവിരുന്ന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |