

സഹോദരനെ യാത്രയാക്കിയ ബസ് ഇടിച്ച് ഒന്നര വയസുകാരി മരിച്ചു; സംഭവം അച്ഛന്റെ കണ്മുന്നിൽ ; പാലാ വയലാ സ്വദേശിയുടെ മകളാണ് ജൂവൽ അന്ന
സ്വന്തം ലേഖകൻ
ഹൈദരാബാദ്: സഹോദരനെ സ്കൂൾ ബസ് കയറ്റിവിടാൻ പോയ ഒന്നര വയസുകാരി അച്ഛന്റെ മുന്നിൽവെച്ച് അതേ ബസിടിച്ചു മരിച്ചു. പാലാ വയലാ സ്വദേശി മിഥുൻ ജെ പാറയ്ക്കലിന്റെ മകൾ ജൂവൽ അന്ന മിഥുൻ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒയുപിഎസ് സർക്കിളിലെ ഹബ്സിഗുഡയിലായിരുന്നു അപകടം.
എൻജീനിയറായ മിഥുൻ കുടുംബത്തോടൊപ്പം ഹബ്സിഗുഡ സ്ട്രീറ്റ് എട്ട് ഭാഗത്താണു താമസം. പതിവു പോലെ മൂത്ത മകൻ ജോർജിനെ സ്കൂൾ ബസ് കയറ്റിവിടാൻ പോകുമ്പോഴാണ് അപകടമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മിഥുൻ റോഡിലേക്ക് ഇറങ്ങുന്നത് കണ്ട് അകത്തു നിന്ന ജൂവൽ ഓടിയിറങ്ങുകയായിരുന്നു. സ്കൂൾ ബസ് പിന്നിലേക്ക് എടുത്തപ്പോൾ കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. സംസ്കാരം ഇന്നു വയലാ സെന്റ് ജോർജ് പള്ളിയിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]