തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്കാൻ തയാറെന്ന് പരാതിക്കാരി. പൊലീസ് അയച്ച ഇ-മെയിലിന് മറുപടി ആയാണ് യുവതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കെപിസിസിക്ക് അയച്ച ഇ- മെയിൽ ഡിജിപിക്ക് കൈമാറുകയും ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. മെയിലില്‍ പരാതിക്കാരിയുടെ പേരുണ്ടായിരുന്നില്ല.
തുടർന്ന് കേസെടുത്ത കാര്യം പൊലീസ് ഇ-മെയിലായി പരാതിക്കാരിയെ അറിയിക്കുകയായിരുന്നു. 2023ല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഹോം സ്റ്റേ പോലുള്ള സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

