

കഞ്ചാവ് കണ്ടത്താൻ ഡോൺവരുന്നു: മദ്യപാനികളും ജാഗ്രത പാലിക്കുക!
സ്വന്തം ലേഖകൻ
വൈക്കം:
ഡോൺ പരിശോധനക്കിറങ്ങിയിട്ടുണ്ട്.കഞ്ചാവ്, മറ്റുലഹരി വസ്തുക്കൾ കൈവശമുളളവർ വൈക്കത്തു നിന്ന് കടക്കുക. അല്ലെങ്കിൽ ഡോൺ നിങ്ങളെ കണ്ടെത്തും.
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിവരികയാണ്.
കഞ്ചാവ് മറ്റ് ലഹരിവസ്തുക്കൾ തുടങ്ങിയവ കണ്ടെത്തുവാൻ പ്രത്യേക പരിശീലനം നേടിയ ഡോൺ എന്ന നായയുമായാണ് പരിശോധന നടത്തുന്നത്.
എക്സൈസ് ഇൻസ്പെക്ടർ പി.എസ്.സുജിത്തിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം, ഡോഗ് സ്ക്വാഡ്, വൈക്കം പോലീസ് എന്നിവ സംയുക്തമായി വൈക്കം ബീച്ച് , കുട്ടികളുടെ പാർക്ക് , ബോട്ട് ജെട്ടി ,ആളൊഴിഞ്ഞ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. .ലഹരി ഉപയോഗിച്ചിട്ടുള്ളവരെയും ലഹരിവസ്തുക്കൾ കൈവശം വയ്ക്കുന്നവരെയും ഡോൺ വളരെ വേഗത്തിൽ തിരിച്ചറിയുമെന്നതാണ് ഈ നായയുടെ സവിശേഷത.
വരുംദിവസങ്ങളിൽ ഇത്തരത്തിലുള്ള പരിശോധന ശക്തമാക്കും .യുവാക്കൾക്കിടയിലുള്ള ലഹരി ഉപയോഗം തടയുന്നതിനായി വൈക്കം പ്രദേശങ്ങളിൽ രാത്രികാല റെയിഡും പെട്രോളിംഗും നടത്തും.ഇത്തരത്തിൽ സംയുക്ത പരിശോധന വരും ദിവസങ്ങളിൽ ശക്തമാക്കുന്നതാണെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |