തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന എൽപിഎസ്ടി ഉദ്യോഗാർഥികളുടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സമരത്തിന് പിന്തുണയുമായി സിജെപി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി നാളെ മുതൽ സമരപ്പന്തലിൽ സംഘടനയുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് അറിയിച്ചു. കേരള ഘടകത്തിലെ രണ്ട് പ്രവർത്തകരാണ് ഈ സമരത്തിൽ നിരാഹാരമിരിക്കുന്നത്.
നേരത്തെ വിവിധ യുവജന സംഘടനകളായ ഡിവൈഎഫ്ഐ, എഐഎസ്എ, യുവമോർച്ച, എബിവിപി, എസ്യുസിഐ എന്നിവരും അധ്യാപക സംഘടനയായ കെഎസ്ടിഎയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സിജെപി പ്രവർത്തകരും സമരത്തിന്റെ ഭാഗമാകുന്നത്.
സംഘടനയുടെ സൗത്ത് ഹെൽത്ത് കോർഡിനേറ്റർമാരായ ഫിറോസ് ഖാൻ, സനൂപ് എന്നിവരാണ് നാളെ മുതൽ സമരപ്പന്തലിൽ നിരാഹാരമിരിക്കുന്നത്. കേരള ഘടകത്തിലെ രണ്ട് പ്രവർത്തകരും ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സമരം നടത്തുന്നത്.
അതേസമയം, സമരസമിതി സെക്രട്ടറി വളർമതിയുടെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഉദ്യോഗാർഥികളുടെ പ്രതിഷേധം 122 -ാം ദിവസത്തിലേക്ക് കടക്കുമ്പോഴും, പ്രധാന ആവശ്യമായ അധ്യാപക വിദ്യാർഥി അനുപാദം കുറയ്ക്കാൻ ആകില്ലെന്ന നിലപാടിൽ തന്നെയാണ് സർക്കാർ ഉറച്ചുനിൽക്കുന്നത്.
റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾക്ക് അർഹമായ നീതി ലഭ്യമാക്കണമെന്നും നിയമന പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. മുഖ്യമന്ത്രി വി ഡി സതീശൻ, കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ നൽകിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും കഴിഞ്ഞദിവസം സമരപ്പന്തലിൽ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ഉദ്യോഗാർഥികൾ ചലോകേരള മാർച്ച് സംഘടിപ്പിച്ചത്.
വിവിധ സംഘടനകളുടെ തുടർച്ചയായ പിന്തുണ ലഭിക്കുന്നത് സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിന് കൂടുതൽ കരുത്ത് പകർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

