.news-body p a {width: auto;float: none;} മലയാള സിനിമയിൽ ഒരു കാലത്തെ തിരക്കേറിയ നടൻമാരിലൊരാളായിരുന്നു ശങ്കർ. അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളും സൂപ്പർഹിറ്റാക്കിയ താരത്തിന്റെ നടിമാരും മലയാളത്തിൽ പേരെടുത്തിരുന്നു.
എന്നാൽ പല കാരണങ്ങൾ കൊണ്ടും ശങ്കറിന് അഭിനയ രംഗത്ത് നിന്ന് മാറി നിൽക്കേണ്ട സാഹചര്യങ്ങളും ഉണ്ടായി.
ഇപ്പോഴിതാ ശങ്കറിന്റെ സുഹൃത്തും സംവിധായകനുമായ ആലപ്പി അഷ്റഫ് ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. മലയാള സിനിമയിലേക്ക് ശങ്കർ കടന്നുവന്നതിനെക്കുറിച്ചും അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
‘തമിഴിൽ പുതുമുഖതാരങ്ങൾ മാത്രം അഭിനയിച്ച സിനിമയായിരുന്നു ‘ഒരു തലൈ രാഗം’. ചിത്രത്തിന്റെ സംവിധാനവും നിർമാണവും നായകനും നായികയും അങ്ങനെ എല്ലാം ചെയ്തത് പുതിയ ആളുകളായിരുന്നു.
എന്നാൽ ചിത്രം റിലീസ് ചെയ്യാൻ പല ബുദ്ധിമുട്ടുകളുമുണ്ടായി. ഒരു ഡിസ്ട്രിബ്യൂട്ടറും തീയേറ്ററുകളും സിനിമ പ്രദർശിപ്പിക്കാൻ തയ്യാറായില്ല.
ഒടുവിൽ നിർമാതാവ് മദ്രാസിലെ കോടംപക്കത്തുളള ഒരു തീയേറ്റർ ഒരാഴ്ചത്തേക്ക് വാടകയ്ക്കെടുത്താണ് ഒരു തലൈ രാഗം റിലീസ് ചെയ്തത്. ലക്ഷക്കണക്കിനാളുകളാണ് സിനിമ കാണാനായി എത്തിയത്.
ആ ചിത്രത്തിന്റെ നായകനായിരുന്നു ശങ്കർ. പിന്നാലെയാണ് മലയാളത്തിൽ ശങ്കർ നായകനായി ‘മഞ്ഞിൽവിരിഞ്ഞ പൂക്കൾ’ എന്ന സിനിമ വന്നത്.
മേനക, അംബിക, ലിസി, തുടങ്ങിയ നടിമാരായിരുന്ന ശങ്കർ സിനിമകളിലെ സ്ഥിരം നായികമാർ. ശങ്കർ മികച്ച ചിത്രങ്ങൾ ചെയ്തിരുന്ന സമയത്ത് മമ്മൂട്ടിയും മോഹൻലാലും വലിയ നടൻമാരായിരുന്നില്ല.
ആ സമയങ്ങളിൽ അംബികയും ശങ്കറും പ്രണയത്തിലാണെന്ന തരത്തിലുളള ഗോസിപ്പുകൾ സിനിമയിലുണ്ടായിരുന്നു. അത് സത്യമായിരുന്നു.
കാരണം ശങ്കറും ഞാനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഗോസിപ്പുകളെക്കുറിച്ച് ഞാനും ശങ്കറും സംസാരിച്ചിട്ടുണ്ടായിരുന്നു.
ഇവരുടെ വാർത്തകൾ തമിഴ് മാദ്ധ്യമങ്ങളിൽ വന്നിരുന്നു.മദ്രാസിൽ വച്ച് ശങ്കറിന്റെയും അംബികയുടെയും വീടുകളിൽ ഒരു ദിവസമാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. അന്ന് ശങ്കറിന് ഒരുപാട് പണം നഷ്ടപ്പെട്ടിരുന്നു.
അങ്ങനെ അംബിക – ശങ്കർ പ്രണയം കാരണം അയാൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ശങ്കറിന്റെ അഭിനയം പൂർണതയിലെത്തിക്കാത്തതിന് കാരണം അയാൾ തന്നെയാണ്.
മഞ്ഞിൽ വിരിഞ്ഞ പൂവിൽ മാത്രമാണ് ശങ്കർ സ്വന്തം ശബ്ദത്തിൽ അഭിനയിച്ചത്. ബാക്കിയെല്ലാ ചിത്രങ്ങളിലും തന്റെ ശബ്ദം ഡബ്ബ് ചെയ്യാൻ ശങ്കർ ചന്ദ്രമോഹൻ എന്ന വ്യക്തിയെ നിയമിച്ചു.
ഒരുപാട് നാൾക്കുശേഷം ‘പടയോട്ടം’ എന്ന ചിത്രത്തിൽ ശങ്കർ സ്വന്തം ശബ്ദത്തിൽ അഭിനയിച്ചു. അത് ജനങ്ങൾ അംഗീകരിച്ചില്ല.
അത് ശങ്കറിന് പറ്റിയ വലിയൊരു വീഴ്ചയായിരുന്നു. അപ്പോഴേയ്ക്കും മോഹൻലാലും മമ്മൂട്ടിയും സുരേഷ്ഗോപിയുമെല്ലാം അവരുടെ അഭിനയം കൊണ്ടും ശബ്ദം കൊണ്ട് മലയാള സിനിമയിൽ ഉയർന്നുവന്നിരുന്നു.
അങ്ങനെ ശങ്കറിന് സിനിമയിൽ അവസരങ്ങളും നഷ്ടപ്പെട്ടു. പിന്നീട് അഭിനയം വിട്ട് ശങ്കർ സംവിധാന രംഗത്തേക്ക് കടന്നു.
അതിനായി മോഹൻലാലിനെയും സുരേഷ്ഗോപിയെയും അദ്ദേഹം പോയി കണ്ടിരുന്നു. അവർ തന്നെ സഹായിക്കുമെന്നും ചിത്രത്തിൽ അഭിനയിക്കുമെന്നും ശങ്കറിന് പ്രതീക്ഷയുണ്ടായിരുന്നു.
പക്ഷെ അത് വ്യാമോഹമായിരുന്നു’- അഷ്റഫ് വ്യക്തമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

