
ദില്ലി: അദാനി ഗ്രൂപ്പിനെതിരായ ലേഖനത്തിന്റെ പേരിൽ മാധ്യമ പ്രവർത്തകൻ രവി നായരടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്യാനുള്ള ഗുജറാത്ത് പൊലീസിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. ഇവരുടെ അറസ്റ്റ് താത്കാലം പാടില്ലെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണമാണ് കോടതി നൽകിയത്. ഗുജറാത്ത് പൊലീസ് എടുത്ത കേസിലാണ് സുപ്രീം കോടതി ഇടപെടലുണ്ടായത്.
ഒ സി സി ആർ പി ( ഓർഗനൈസ്ഡ് ക്രൈം ആൻ കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട്) പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഗുജറാത്ത് പൊലീസ് മാധ്യമ പ്രവർത്തകൻ രവി നായരടക്കമുള്ളവക്കെതിരെ കേസ് എടുത്തത്. അദാനി കമ്പനികളുടെ വിദേശനിക്ഷേപം സംബന്ധിച്ചായിരുന്നു ലേഖനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]