
കൊച്ചി: ഗുണ്ടകളെ പൂട്ടാൻ കൊച്ചിയിൽ വിജയകരമായി നടപ്പാക്കിയ ജിയോ ടാഗിങ് മറ്റ് ജില്ലകളിലും കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ സംസ്ഥാന പൊലീസ്. ഗുണ്ടകളുടെ ലൊക്കേഷൻ ജിയോടാഗ് ചെയ്ത് സൂക്ഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതാണ് പദ്ധതി. കൂടുതൽ വിവരങ്ങളും ഫീച്ചേഴ്സും ഉൾപെടുത്തി സംവിധാനം കൂടുതൽ സമഗ്രമാക്കാനൊരുങ്ങുകയാണ് കൊച്ചി പൊലീസ്.
കൊച്ചിയിൽ ഗുണ്ടകളുടെ പ്രവർത്തനകേന്ദ്രങ്ങൾ, ഒളിസ്ഥലങ്ങൾ എന്നിവ ഉൾപ്പെടേ 1200ലേറെ ലൊക്കേഷനുകളാണ് ജിയോ ടാഗ് ചെയ്തത്. ഡിജിറ്റലാക്കിയത് 800ലേറെ ഗുണ്ടകളുടെ വിവരങ്ങൾ. ഓരോ സ്റ്റേഷൻ പരിധിയിലും എത്ര ഗുണ്ടകളുണ്ട്, എവിടെയുണ്ട് എന്നൊക്കെ വിരൽത്തുമ്പിൽ കിട്ടും.
കൃത്യമായ ഇടവേളകളിൽ ജിയോ ടാഗ് ചെയ്ത ലൊക്കേഷനുകളിൽ പൊലീസെത്തി നിരീക്ഷിക്കും. സ്ഥലത്തില്ലെങ്കിൽ കണ്ടെത്തി കസ്റ്റഡിയിലെടുക്കും. പട്രോളിങ് സംഘങ്ങൾക്കും ലൊക്കേഷൻ ലഭ്യമാക്കാമെന്നത് കൊണ്ട് ഏതെങ്കിലും സ്ഥലത്ത് എന്തെങ്കിലും പ്രശ്നമുണ്ടായെന്ന് അറിയിപ്പ് കിട്ടിയാലും അന്വേഷണത്തിന് ഇതാകും.
കൊച്ചിയിലെ ഗുണ്ടാവിളയാട്ടം നിയന്ത്രിക്കാൻ ജിയോ ടാഗിങ് ഗുണം ചെയ്തത് വിലയിരുത്തിയാണ് മറ്റ് ജില്ലകളിലും ഇത് സമഗ്രമായി നടപ്പാക്കാൻ ആലോചിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]