കണ്ണൂർ: പി വി അൻവർ എംഎൽഎയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി ഡിവൈഎഫ്ഐ. കണ്ണൂരിലെ ഒരു പ്രമുഖ സിപിഎം നേതാവ് തനിക്കൊപ്പം ഉണ്ടെന്ന അൻവറിന്റെ അവകാശവാദത്തിനെതിരെയാണ് ഡിവൈഎഫ്ഐ പ്രതികരിച്ചത്. അൻവറിന്റെ കൂടെ കണ്ണൂരിലെ ഒരു പ്രമുഖനെന്നല്ല, ഒരു സിപിഎം അനുഭാവി പോലുമില്ല. അൻവറിന് കണ്ണൂരിനെപ്പറ്റി മനസ്സിലായിട്ടില്ല. സിപിഎമ്മിനെ മനസ്സിലായിട്ടില്ല.’ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറയുന്നു.
‘വീഡിയോകൾക്ക് താഴെ വരുന്ന കമന്റ് കണ്ട് കേരളം മുഴുവൻ അൻവറിന്റെ കൂടെയാണെന്ന് വിചാരിച്ചുവച്ചിരിക്കുകയാണ്. അൻവറിന് സ്ഥലംമാറിപ്പോയി. കണ്ണൂരിലെ മാത്രമല്ല കേരളത്തിലെ ഒരു സിപിഎം അനുഭാവി പോലും അൻവറിനൊപ്പമില്ല.’ സനോജ് പറഞ്ഞു.
ഇതിനിടെ പി വി അൻവറിനെതിരെ വീണ്ടും പൊലീസ് കേസെടുത്തിരുന്നു. ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന പരാതിയിലാണ് പി വി അൻവറിനെതിരെ മഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിന്റെ പരാതിയിലാണ് കേസ്.അരീക്കോട് ക്യാമ്പിൽ എഡിജിപി എം ആർ അജിത്ത് കുമാറിനും മലപ്പുറം എസ് പിയായിരുന്ന സുജിത്ത് ദാസിനും വേണ്ടി ഫോൺ ചോർത്തിയെന്നായിരുന്നു അൻവറിന്റെ ആരോപണം. അൻവർ ഔദ്യോഗിക രഹസ്യം ചോർത്തി എന്നാണ് എഫ്ഐആറിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അൻവർ വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ആധാരമാക്കി ഒഫീഷ്യൽ സീക്രട്ട് ആക്ട്, ഐ ടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫോൺ ചോർത്തിയെന്ന പരാതിയിൽ മുൻപും പി വി അൻവറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കോട്ടയം സ്വദേശിയുടെ പരാതിയിലാണ് കറുകച്ചാൽ പൊലീസ് കേസെടുത്തത്. ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ നിയമപ്രകാരമാണ് കേസ്.