
.news-body p a {width: auto;float: none;}
ഹാനോയ്: തെക്കൻ വിയറ്റ്നാമിലെ മൃഗശാലകളിൽ എച്ച് 5 എൻ 1 പക്ഷിപ്പനി പടരുന്നു. ആഗസ്റ്റ് മുതൽ വൈറസ് ബാധിച്ച 47 കടുവകളും 3 സിംഹങ്ങളും ഒരു പുലിയും ചത്തു. ഹോ ചിമിൻ സിറ്റിയ്ക്ക് സമീപം വോൺ ഷൊവായി മൃഗശാലയിലും ലോംഗ് ആൻ പ്രവിശ്യയിലെ മൈക്യൂൻ സഫാരി പാർക്കിലുമാണ് നിലവിൽ വൈറസ് വ്യാപനം സ്ഥിരീകരിച്ചിട്ടുള്ളത്.
പക്ഷിപ്പനി ബാധിച്ച കോഴികളുടെ മാംസം ആഹാരമാക്കിയതിലൂടെയാകാം ജീവികളിലേക്ക് വൈറസ് വ്യാപിച്ചതെന്ന് കരുതുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ലോകമെമ്പാടുമുള്ള കാട്ടുപക്ഷികളിലും വളർത്തുപക്ഷികളിലും കഴിഞ്ഞ 25 വർഷമായി എച്ച് 5 എൻ 1 പക്ഷിപ്പനി കണ്ടുവരുന്നുണ്ട്. മനുഷ്യരിലും സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]