
തൃശ്ശൂര്‍: പരോളിലിറങ്ങി ചാരായം വാറ്റിയ ബിജെപി പ്രവർത്തകൻ പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. തൃശൂർ ആളൂരിൽ പരോളിലിറങ്ങിയ ജയിൽപ്പുള്ളിയാണ് ചാരായം വാറ്റിയത്. പൊലീസിനെ കണ്ടതോടെ ഇയാള്‍ ഇറങ്ങിയോടി. ആളൂർ സ്വദേശി സതീശൻ (40) ആണ് ചാരായം വാറ്റിയിരുന്നത്.
ചാലക്കുടിയിൽ സിപിഎം പ്രവർത്തകർ മാഹിനെ ആശുപത്രിയിൽ കയറി വെടിക്കൊന്ന കേസിലെ പ്രതിയാണ് സതീശൻ. തവനൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയാണ് ഇയാള്‍. നാളെ പരോൾ കഴിയാതിരിക്കെയാണ് സതീശൻ ചാരായം വാറ്റ്. സതീശൻ്റെ പേരിലുള്ള ആൾതാമസമില്ലാത്ത വീട്ടിലായിരുന്ന വാറ്റ്. വീടിനകത്ത് നിന്ന് ചാരായവും വാറ്റുപകരണങ്ങളും പൊലീസ് ലഭിച്ചു. സതീശനെ പിടികൂടാൻ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]