
ചെന്നൈ: ട്രെയിനിന്റെ പടിയിലിരുന്ന് യാത്രചെയ്യുന്നതിനിടെ പുറത്തേക്ക് തെന്നി വീണ് യാത്രക്കാരന് ദാരുണാന്ത്യം. തമിഴ്നാട് കടലൂർ സ്വദേശിയായ ബാലമുരുകൻ (24) ആണ് മരിച്ചത്. ട്രെയിനിന്റെ പടിയിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ബാലമുരുകൻ കാല് തെന്നി പ്ലാറ്റ്ഫോമിനും ട്രാക്കിനും ഇടയിലേക്ക് വീഴുകയായിരുന്നു. വൈഗ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിലാണ് അപകടം സംഭവിച്ചത്.
ഉച്ചയ്ക്ക് 2.30 ഓടെ ട്രെയിൻ സൈദാപേട്ട സ്റ്റേഷൻ കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പടിയിലിരിക്കുകയായിരുന്നു യുവാവ് ട്രെയിൻ വേഗതയെടുത്തതോടെ പിടിവിട്ട് ട്രാക്കിലേക്ക് തെറിച്ച് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ബാലമുരുകൻ മരണപ്പെട്ടു. വിവരമറിഞ്ഞ് റെയിൽവേ പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിമന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]