ദോഹ: അബൂ സംറ അതിർത്തിയിലൂടെ രാജ്യത്തേക്ക് തോക്കുകളും വെടിയുണ്ടകളും കടത്താനുള്ള ശ്രമം തടഞ്ഞ് ഖത്തറിലെ ജനറൽ കസ്റ്റംസ് അതോറിറ്റി. സൗദിയിൽ നിന്ന് അബൂ സംറ അതിർത്തി വഴിയെത്തിയ വാഹനത്തിൽ നിന്നാണ് നാല് പിസ്റ്റളുകളും 1500 റൗണ്ട് വെടിയുണ്ടകളും മൂന്ന് തോക്കുകളും പിടികൂടിയത്.
അതിർത്തിയിലെത്തിയ വാഹനം പരിശോധിക്കവേ കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടർന്ന് വിശദമായ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നാണ് വാഹനത്തിന്റെ വിവിധ അറകളിൽ ഒളിപ്പിച്ച നിലയിൽ പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെത്തിയത്.
വാഹനത്തിൽ നിന്ന് തോക്കുകൾ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. അതേസമയം, വാഹനത്തിലുണ്ടായിരുന്നവർ ഏത് രാജ്യക്കാരാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
أحبطت إدارة الجمارك البرية محاولة تهريب أسحلة نارية وطلقات #جمارك_قطر pic.twitter.com/QQSrtzqXdT — الهيئة العامة للجمارك (@Qatar_Customs) September 2, 2025 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]