
ന്യൂഡൽഹി ∙ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്ന ഇന്ത്യയ്ക്കു ചുമത്തിയിട്ടുള്ള തീരുവ ഗണ്യമായി വർധിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ്
ഭീഷണിക്കെതിരെ ഇന്ത്യ. യുഎസും
ഇന്ത്യയെ ലക്ഷ്യമിടുകയാണെന്നും നടപടി അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യസുരക്ഷയ്ക്ക് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു.
‘റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിന് യുഎസും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നത് ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ്. ഇന്ത്യയെ കുറ്റപ്പെടുത്തുന്ന രാജ്യങ്ങൾ റഷ്യയുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടുന്നുണ്ട്.
യുഎസ് പല്ലേഡിയവും അവരുടെ ആണവോർജ വ്യവസായത്തിന് ആവശ്യമായ യുറേനിയം ഹെക്സാഫ്ലൂറൈഡും റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു. ഏതൊരു പ്രധാന സമ്പദ്വ്യവസ്ഥയെയും പോലെ, ഇന്ത്യയും ദേശീയ താൽപര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും’ – രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @meaindia എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]