
ബിന്ദു പത്മനാഭൻ, ഐഷ, ജെയ്നമ്മ എന്നിവരുടെ തിരോധാനക്കേസുകളിൽ പ്രതിയെന്നു സംശയിക്കുന്നയാളുമായി തെളിവെടുപ്പ് നടത്തിയതും നിർണായക തെളിവുകൾ കണ്ടെത്തിയതുമാണ് ഇന്നത്തെ മുഖ്യ വാർത്ത. സിനിമാ കോണ്‍ക്ലേവിന്റെ സമാപനച്ചടങ്ങില്‍ നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രംഗത്തുവന്നതും ഇന്ന് വാർത്താ പ്രാധാന്യം നേടി.
നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അറ്റോർണി ജനറലിന് കത്തയച്ചതും ഇന്നത്തെ മുഖ്യവാർത്തകളിലൊന്നായി.
വായിക്കാം മറ്റു പ്രധാന വാർത്തകളും ഒത്തു തീർപ്പിനില്ലെന്നും ഒരു തരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും സലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി പറഞ്ഞു. ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും പെട്ടെന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നും മെഹദി കത്തിൽ പറഞ്ഞു.
കഴിഞ്ഞ ജൂലൈ 16ന് വധശിക്ഷ നീട്ടിവച്ചതിന് ശേഷമുള്ള മെഹദിയുടെ രണ്ടാമത്തെ കത്താണിത്. ഇന്ത്യയുടെ 2000 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശം ചൈന പിടിച്ചെടുത്തെന്ന കാര്യം നിങ്ങൾക്ക് എങ്ങനെ അറിയാമെന്നും ഒരു യഥാർഥ ഇന്ത്യൻ പൗരൻ അത്തരത്തിലുള്ള പരാമർശങ്ങൾ നടത്തില്ലെന്നും കോടതി പറഞ്ഞു.
പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും സിനിമയെടുക്കാന്‍ പണം വെറുതെ കൊടുക്കരുതെന്ന് സിനിമാ കോണ്‍ക്ലേവിന്റെ സമാപനച്ചടങ്ങില്‍ അടൂര്‍ പറഞ്ഞത് വിവാദമാകുകയും അതിനെതിരെ പൊലീസില്‍ പരാതി വരികയും ചെയ്ത സാഹചര്യത്തിലാണ് വിശദീകരണം. സിനിമയെന്ന മാധ്യമത്തെക്കുറിച്ച് അറിയാതെ എത്തുന്നവര്‍ പണം വാങ്ങി ക്യാമറാമാന്മാരുടെ ഔദാര്യത്തില്‍ സിനിമ ചെയ്ത ചരിത്രമുണ്ടെന്നും അടൂര്‍ പറഞ്ഞു.
പ്രതിയെന്ന് സംശയിക്കുന്ന വസ്ത്ര വ്യാപാരി സെബാസ്റ്റ്യനെ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. പരിശോധനയിൽ വീടിനുള്ളിൽ നിന്ന് രക്തക്കറ കണ്ടെത്തി.
6 അസ്ഥികഷ്ണങ്ങളും പരിശോധനയിൽ കണ്ടെത്തി. ഇതു രണ്ടും ആരുടേതാണ് എന്ന ചോദ്യത്തിനാണ് പൊലീസ് ഇനി ഉത്തരം കണ്ടത്തേണ്ടത്.
കൂടുതൽ അസ്ഥി കഷ്ണങ്ങൾ കണ്ടെത്തിയതോടെ ഇയാൾ സീരിയൽ കില്ലറാണോ എന്ന തരത്തിലുള്ള സംശയമാണ് പൊലീസിന്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റാണു പരിശോധന നടത്തുന്നത്.
സ്ഥലത്തേക്കു മറ്റാരെയും പ്രവേശിപ്പിക്കുന്നില്ല. അരയൻകാവ് വെളുത്താൻകുന്ന് അറയ്ക്കപ്പറമ്പിൽ ചന്ദ്രിക (58)യെയാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മയെ നിരന്തരം മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന മകന് അഭിജിത്തിനെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. മകൻ ലഹരിക്ക് അടിമയാണെന്നാണ് വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]